എന്നെയും അല്ലു അർജുനെയും തമ്മിൽ താരതമ്യം ചെയ്യരുത് : അമിതാബ് ബച്ചൻ
ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 കൊണ്ട് ഇന്ത്യൻ ഒട്ടാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ തകർക്കുകയും ചെയ്തു. ഇതിനിടയിൽ താൻ അല്ലു അർജുന്റെ വലിയ ആരാധകൻ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാക്ഷാൽ ബിഗ് ബി.
അമിതാബ് ബച്ചൻ അവതാരകനായ ഷോയായ 'കൗൺ ബനേഗ ക്രോർപതി' 16-ലെ ഒരു വനിതാ മത്സരാർത്ഥിയുമായുള്ള സംഭാഷണത്തിനിടെ ആണ് അമിതാഭ് ബച്ചൻ താൻ അല്ലു അർജുൻ്റെയും വലിയ ആരാധകനാണെന്ന് പറഞ്ഞത്.
“അല്ലു അർജുൻ അവിശ്വസനീയമാംവിധം കഴിവുള്ള ഒരു കലാകാരനാണ്, അദ്ദേഹത്തിന് ലഭിച്ച അംഗീകാരം അർഹിക്കുന്നു. ഞാനും അദ്ദേഹത്തിൻ്റെ ഒരു വലിയ ആരാധകനാണ്. അടുത്തിടെ, അദ്ദേഹത്തിൻ്റെ സിനിമ പുറത്തിറങ്ങി, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ, നിങ്ങൾ അത് കാണണം. പക്ഷേ എന്നെ അല്ലുഅർജുമായി താരതമ്യം ചെയ്യരുത് എന്നാണ് അമിതാബ് ബച്ചൻ പറഞ്ഞത്
മുമ്പ് അമിതാഭ് ബച്ചനെ തൻ്റെ ജീവിതത്തിലും കരിയറിലെയും പ്രചോദനമായി അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു.സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, താൻ എപ്പോഴും ഉറ്റുനോക്കുന്ന ഐക്കൺ സീനിയർ ബച്ചനാണെന്ന് അല്ലു അർജുൻ പറയുകയായിരുന്നു.
ഇതിനു മറുപടിയുമായി പുതിയ ചിത്രമായ പുഷ്പയ്ക്ക് വിജയാശംസകളുമായി ആണ് അമിതാബ് ബച്ചൻ പ്രതികരിച്ചത്.