നിന്റെ കൈ ഒരാണിന് നേരെയും ഉയരരുതെന്ന് മമ്മൂട്ടി; അതിന് ശേഷമാണ് കൈ ഉയർന്നത്; വാണിവിശ്വനാഥ്

By :  Aiswarya S
Update: 2024-11-04 12:10 GMT

മലയാള സിനിമയിലെ ആക്ഷൻ നായികമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. പോലീസ് വേഷങ്ങളും ബോൾഡ് കഥാപാത്രങ്ങളും അനായാസം വഴങ്ങുന്ന വാണിക്ക് ലഭിച്ചിരുന്നതെല്ലാം നായകന് ഒപ്പത്തിനൊപ്പം നിന്നിരുന്ന കഥാപാത്രങ്ങളെയായിരുന്നു. മലയാള നടന്മാരിൽ വച്ച് സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുള്ള മാസ് ഇമേജ് ലഭിച്ചിട്ടുള്ളത് വാണി വിശ്വനാഥിനായിരുന്നു

വിവാഹ ശേഷം മലയാളം സിനിമയിൽ നിന്നും വിട്ട് നിന്ന വാണി ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുകയാണ്. ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ വരാനിരിക്കുന്ന ചിത്രം. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും ഇടവേളയെ കുറിച്ചും സംകാരിക്കുകയാണ് വാണി.

നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. അതിലൂടെ തിരക്ക് ആവുകയാണെങ്കിൽ ആവട്ടെ എന്നും വാണി പറഞ്ഞു. സിനിമയിൽ നിന്നും വിട്ട് നിന്ന സമയത്ത് ഒരിക്കലും സിനിമയെ മിസ് ചെയ്യുന്നതായി തോന്നിയിട്ടില്ല. മക്കൾ തനിക്ക് സിനിമയേക്കാൾ സന്തോഷം നൽകുന്ന കാര്യമാണ്. സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും മിസ് ചെയ്യില്ല. ഒരു തിരിച്ചു വരവ് നടത്തുകയാണെങ്കിൽ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുള്ള സിനിമയിലൂശട എത്തണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. വരാനിരിക്കുന്ന തന്റെ മൂന്ന് സിനിമകളും അത്തരത്തിലുള്ളതായിരിക്കുമെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി.

കിംഗ് സിനിമയിലെ തന്റെ അനുഭവങ്ങളെ കുറിച്ചും വാണി ഓർത്തെടുത്തു. കിംഗ് സിനിമയിൽ മമ്മൂട്ടിയോടൊപ്പമുള്ള സീൻ എന്നും ഓർത്തിരിക്കുന്നതാണ്. കിംഗിൽ മമ്മൂട്ടിയെ അടിക്കാൻ ഓങ്ങുന്നതും ഇനി നിന്റെ കൈ ഒരാണിന് നേരെയും ഉയരരുതെന്ന് മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. എന്നാൽ, ആ സിനിമയ്ക്ക് ശേഷമാണ് തന്റെ കൈ ശരിക്കും ഉയർന്നു തുടങ്ങിയത്. തെലുങ്കിൽ വിജയശാന്തി പോലീസ് വേഷങ്ങൾ ചെയ്യുമ്പോൾഇത് പോലെയൊക്കെ തനിക്ക് ചെയ്യാൻ കഴിയുമോ എന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിൽ എത്തയപ്പോഴാണ് അത്തരം കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയതെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേർത്തു.

Tags:    

Similar News