നാടക സിനിമ നടി മീന ഗണേഷ് അന്തരിച്ചു
ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം.
മലയാളത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി മീന ഗണേശ് (81) അന്തരിച്ചു.മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു.ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം.
എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച വ്യക്തിയാണ് മീന ഗണേഷ്. 1976ൽ പി എ ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷ് സിനിമ ജീവിതം ആരംഭിക്കുന്നത്.നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ മീന ഗണേശ് ചെയ്ത വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന എൻ എൻ ഗണേഷിന്റെ പത്നിയാണ് .പ്രശസ്ത സീരിയൽ സംവിധായകനും FMTV Directors union അംഗവുമായ മനോജ് ഗണേഷ് മകനാണ്.അഞ്ച് വർഷം മുൻപ് മീന ഗണേഷിന് പക്ഷാഘാതം ഉണ്ടായിരുന്നുതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. സംസ്കാരം വൈകിട്ട് ഷൊർണ്ണൂർ ശാന്തി തീരത്ത്.