ദുൽഖർ സൽമാൻ, എസ്‌ജെ സൂര്യ, ആൻ്റണി വർഗീസ് ഒന്നിക്കുന്ന പുതിയ ചിത്രം ?

ലക്കി ഭാസ്ക്കർ ആണ് ദുൽഖറിന്റെ അടുത്തതായി റിലീസ് ചെയുന്ന ചിത്രം.

Update: 2024-10-12 10:36 GMT

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. ആർഡിഎക്‌സ് ഫെയിം സംവിധായകൻ നഹാസ് ഹിദായത്തുമായി അടുത്ത ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. 2024 നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റിൽ തമിഴിൽ നിന്നും എസ് ജെ സൂര്യയും ആൻ്റണി വർഗീസ് പെപെയും പ്രധാന വേഷങ്ങളിൽ എത്തും എന്നാണ് ഇപ്പോൾ ഉള്ള അഭ്യൂഹങ്ങൾ.

തമിഴ്, തെലുങ്ക് സിനിമകളിലെ സമീപകാല ബ്ലോക്ക്ബസ്റ്ററുകളിലെ പ്രകടനത്തിന് പേരുകേട്ട പ്രധാന വേഷം അഭിനയിക്കാനുള്ള ചർച്ചയിലാണെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ, വരാനിരിക്കുന്ന ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് പ്രോജക്റ്റ് എസ്ജെ സൂര്യയുടെ മലയാള സിനിമയിലെ അരങ്ങേയറ്റമായിരിക്കും.

നഹാസ് ഹിദായത്തിനൊപ്പം മുമ്പ് ആർഡിഎക്‌സിൽ നായകനായി എത്തിയ ആൻ്റണി വർഗീസ് പെപ്പെയും വരാനിരിക്കുന്ന ദുൽഖർ സൽമാൻ പ്രോജക്റ്റിൻ്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാൻ്റെ ഹോം ബാനറായ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിലെ നായികയെയും മറ്റ് താരങ്ങളെയും നിർമ്മാതാക്കൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കോതയിലാണ് ദുൽഖർ സൽമാൻ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അടുത്തിടെ നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയിൽ ദുൽഖർ അതിഥി വേഷം ചെയ്തിരുന്നു

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്ക്കർ ആണ് താരത്തിന്റെ അടുത്തതായി റിലീസ് ചെയുന്ന ചിത്രം. ദുൽഖർ സൽമാൻ ഇപ്പോൾ സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്തയുടെ ചിത്രീകരണത്തിൻ്റെ തിരക്കിലാണ്. ശേഷം, രാജ് ആൻഡ് ഡികെ ചേർന്ന് സംവിധാനം ചെയ്യുന്ന ഗൺസ് ആൻഡ് ഗുലാബ്സ് സീസൺ 2 ൻ്റെ സെറ്റിൽ താരം ജോയിൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News