കുഞ്ഞിക്കയ്ക്ക് ഇന്ന് നാൽപതിയൊന്നം പിറന്നാൾ
Dulquer Salman
മലയാളത്തിന്‍റെ സൂപ്പര്‍ താരം ദുൽഖർ സൽമാന് ഇന്ന് നാൽപതിയൊന്നം പിറന്നാൾ. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്കൊപ്പം നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ.
ചിലര്‍ ഡിക്യു എന്ന് വിളിക്കും മറ്റുചിലര്‍ക്ക് കുഞ്ഞിക്ക. ഏറ്റവും അടുപ്പമുള്ളവര്‍ മച്ചാനേ, ചാലുക്ക എന്നൊക്കെ വിളിക്കും അങ്ങനെ അങ്ങനെ പല പേരുകളാണ് ദുൽഖര്‍ സൽമാനെ പലരും വിളിക്കുക. സിനിമയിലെത്തി 12 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.
താര പുത്രനായിട്ടുകൂടി അതിന്‍റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളര്‍ന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക. ഇതിനം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്.
നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്‍റെയും മകനായി 1986 ജൂലൈ 28നാണ് ജനനം. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്. മറിയം അമീറ സൽമാനാണ് മകള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസമൊന്നുമില്ലാതെയാണ് 2012-ൽസെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ദുൽഖറിന്‍റെ പ്രവേശനം.