'എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ'; ജോജുവിന്റെ ചിത്രത്തെ അഭിനന്ദിച്ച് കാർത്തിക് സുബ്ബരാജും അനുരാഗ് കശ്യപും

ചിത്രത്തിന്റെ കന്നഡ റൈറ്റ്സ് സ്വന്തമാക്കി ഹോംബാലെ ഫിലിംസ്

Update: 2024-10-20 14:44 GMT

നടൻ ജോജു ജോർജിൻ്റെ ആദ്യ സംവിധാന ചിത്രമായ 'പണി' യെ പ്രശംസിച്ച് സിനിമാ നിർമ്മാതാക്കളായ അനുരാഗ് കശ്യപും കാർത്തിക് സുബ്ബരാജും. ഒക്‌ടോബർ 24 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മലയാള സിനിമ എപ്പോൾ ഞങ്ങളുടെ മനസ്സിനെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. ജോജുവിൻ്റെ ആദ്യ സംവിധാന ചിത്രത്തിൽ സൂപ്പർ കോൺഫിഡൻ്റ് എന്ന് അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.കൂടാതെ ഈ ത്രില്ലർ ചിത്രംകൊറിയൻ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് അത് ഉയരുന്നതാണെന്നും അനുരാഗ് കശ്യപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു.

സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പണിയുടെ ട്രെയിലർ എക്‌സിൽ പോസ്റ്റ് ചെയ്തു, ചിത്രത്തെ 'എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ' എന്ന് വിശേഷിപ്പിച്ചു. താൻ ഈ സിനിമ കണ്ടു, ഇത് വളരെ മികച്ചൊരു ചിത്രമാണെന്നും കാർത്തിക്ക് പോസ്റ്റിലൂടെ പറയുന്നു. അതിതീവ്രമായ പ്രകടനങ്ങളുള്ള ആക്ഷൻ ത്രില്ലെർ തിയേറ്ററിൽ ഗംഭീരമാകുമെന്നും ആശംസിച്ചു .

അപ്പു പാത്തു പപ്പുവിൻ്റെയും എഡി സ്റ്റുഡിയോസിൻ്റെയും ബാനറിൽ എം റിയാസ് ആദവും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജോജു ജോർജിൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് അപ്പു പാത്തു പപ്പു.ചിത്രത്തിൽ ജോജുവിനെ കൂടത്തെ അഭിനയ, സാഗർ സൂര്യ, ജുനൈസ് വി പി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. ചിത്രത്തിന്റെ കന്നഡ റൈറ്റ്സ് ഹോംബാലെ ഫിലിംസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 

കെജിഎഫ്, കാന്താര ഉൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളൊരുക്കിയിട്ടുള്ള പ്രൊഡക്ഷൻ ഹൗസാണ് ഹോംബാലെ ഫിലിംസ്.  മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 

Tags:    

Similar News