2025ലും യൂത്തന്മാർ കുറച്ചധികം വിയർക്കേണ്ടി വരും ; സോഷ്യൽ മീഡിയിൽ കത്തിപ്പടർന്ന് മമ്മൂക്കയുടെ പുതിയ ലുക്കുകൾ

''മുൻപൊക്കോ വല്ലപ്പോഴുമേ ഉള്ളായിരുന്നു , ഇപ്പൊ ഇടയ്ക്ക് ഇടയ്ക്ക് വന്നു സോഷ്യൽ മീഡിയ കത്തിച്ചിട്ട് പോകുന്നു '' എന്നൊക്കെയാണ് ആരാധകരുടെ കമെന്റുകൾ.;

Update: 2025-01-03 06:32 GMT

 അത് പിന്നെ പുതിയൊരു കാര്യമല്ലല്ലോ , ഫോട്ടോ അപ്‌ലോഡ് ചെയ്യുക സോഷ്യൽ മീഡിയ കത്തിക്കുക, പോകുക ! മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമകളുടെ ലുക്കുകൾ ആണ് ഇത്തരമൊരു കമെന്റിനു പിന്നിൽ . 2025ന്റെ തുടക്കവാരം തന്നെ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ് മമ്മൂട്ടിയുടെ ഈ രണ്ടു സ്റ്റൈലിഷ് ലൂക്കുകൾ. ചിത്രങ്ങൾ ആരാധകർ മാത്രമല്ല എല്ലാവരും ഒന്നടങ്കം ഏറ്റെടുത്തു എന്ന് പറയേണ്ടതില്ലലോ.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ലൂക്ക് ആണ് അതിൽ ഒന്ന്. മുടി പിന്നിലേയ്ക്ക് ചീകി ഒതുക്കി , നീലയും വെള്ളയും ഡിസൈൻ ഉള്ള ലൂസ് ഷർട്ടും ധരിച്ചു കഴുത്തിൽ ഒരു സിൽവർ ചെയിനും കൂട്ടത്തിൽ ഒരു കണ്ണാടിയും ആയി കൂൾ ലുക്കിൽ ആണ് മമ്മൂക്ക പോസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രമാണ് ഇത്.  മമ്മൂട്ടിയുടെ കഥാപാത്രം വില്ലൻ ആയിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ കോളിക്കം സൃഷ്‌ടിച്ച സൈക്കോ കുറ്റവാളി സൈനൈഡ് മോഹനായി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. വിനായകൻ ആണ് ചിത്രത്തിലെ നായകൻ. അതിനാൽ സിനിമയിലെ വില്ലന്റെ ലൂക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മമ്മൂക്ക ആരാധകരുടെ പേജിലും, സിനിമ പേജുകളിലും ഈ ലൂക്ക് ആഘോഷമാക്കിയിരിക്കുകയാണ്. നിരവധി ആളുകൾ ആണ് കമെന്റുമായി എത്തിയിരിക്കുന്നത്.

''2025 തുടങ്ങിയതല്ല ഉള്ളു, അപ്പോഴേയ്ക്കും സോഷ്യൽ മീഡിയ മമ്മൂക്ക കത്തിക്കാൻ എത്തി'' എന്ന കമെന്റാണ് ഹിറ്റ് ആയിരിക്കുന്നത്. ''ഇങ്ങേര് മുടി പിന്നിലേയ്ക്ക് ചീകിയാൽ കുറച്ചു സീനാണ് '', '' മുൻപൊക്കോ വല്ലപ്പോഴുമേ ഉള്ളായിരുന്നു , ഇപ്പൊ ഇടയ്ക്ക് ഇടയ്ക്ക് വന്നു സോഷ്യൽ മീഡിയ കത്തിച്ചിട്ട് പോകുന്നു '' എന്നൊക്കെയാണ് ആരാധകരുടെ കമെന്റുകൾ.

മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂക്കയുടെ  ലുക്കും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെ സ്റ്റിൽ ആയിരുന്നു അത്. കുറച്ചു നീട്ടിയ മുടിയും, താടിയും ഒക്കെയായി കൂളിംഗ് ഗ്ലാസ്സും വെച്ച് കാറിൽ കയറുന്ന മമ്മൂട്ടിയുടെ ഈ സ്റ്റൈലിഷ് ലൂക്കും ട്രെൻഡിങ് ആണ്. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി - മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ഈ ചിത്രമാണ് 2025ൽ മലയാളികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്നത്. ശ്രീലങ്കയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ഇപ്പോൾ അസർബൈജാനിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയാണ് ഇത്.

അതേസമയം ഈ ലുക്കുകൾ വളരെ വ്യത്യസ്തമായ രണ്ടു മമ്മൂട്ടി സിനിമകളുടെ ആയതിനാൽ 2025ലും യൂത്തന്മാർ കുറച്ചധികം വിയർക്കേണ്ടി വരുമെന്നത് തീർച്ചയായിരിക്കുകയാണ്. കാരണം, മത്സരിക്കാൻ ഒപ്പം ഉള്ളത് ഒരു 73 കാരൻ ചുള്ളൻ ആണ്.

Tags:    

Similar News