വീണ്ടും വ്യജ പതിപ്പ് : റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 'കാതലിക്ക നേരമില്ലൈ' ഓൺലൈനിൽ
രവിമോഹനും നിത്യ മേനോനും അഭിനയിച്ച പുതിയ തമിഴ് ചിത്രം കാതലിക്ക നേരമില്ലൈ പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ്
വെബ്‌സൈറ്റുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം സിനിമ ഓൺലൈനിൽ പ്രചരിക്കുകയാണ്.
രവി മോഹൻ നായകനായ ചിത്രം ഓൺലൈനിൽ ചോർന്നതോടെ സിനിമയുടെ ബിസിനസിനെ ബാധിക്കുമോ എന്ന് കണ്ടറിയണം.കിരുത്തിഗ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുന്നതിനിടയിലാണ് ഇത്തരമൊരു പ്രെശ്നം നേരിടുന്നത്.
ശിവകാർത്തികേയന്റെ 25മത് ചിത്രമായ, താൽക്കാലികമായി എസ്‌കെ 25 എന്ന പേരിട്ടിരിക്കുന്ന ചിത്രമാണ് രവി മോഹന്റെ പുതിയ ചിത്രം. സുധ കൊങ്ങര സംവിധാനം ചെയ്യുന്നചിത്രത്തിൽ രവിയുടെ വേഷത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കൊപ്പം ഏറെ കോളിളക്കം സൃഷ്ടിക്കുകയാണ്. ചിത്രത്തിൽ വില്ലനായി ആയിരിക്കും രവി മോഹൻ എത്തുന്നത് എന്നുള്ള അഭ്യൂഹങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്. അഥർവ മുരളി, ശ്രീലീല എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖ അഭിനേതാക്കളും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.