തബല മന്ത്രികയുടെ സാമ്രാട്ടിന് വിട .....

ശ്വാസകോശത്തെ ബാധിക്കുന്ന ഐഡിയോപ്പതിക് പൾമിനറി ഫൈബ്രോസിസ് എന്ന രോഗത്തിന്റെ ചികിത്സയിലായിരുന്നു ഏറെ നാളുകളായി സാക്കിർ ഹുസൈൻ.

Update: 2024-12-16 06:31 GMT

ലോക പ്രശസ്ത തബല വിദ്ധ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു.ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗത്തെ തുടർന്നാണ് സാക്കിർ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10:30ന് ശേഷമാണ് മരണ വാർത്ത എത്തുന്നത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഉൾപ്പെടെ സാക്കിർ ഹുസൈൻ മരിച്ചതായുള്ള വാർത്ത സ്ഥിതികരിച്ചിരുന്നു. ഇന്ത്യയിലെ സകല മാധ്യമങ്ങളും ഈ വാർത്ത ഇതേ തുടർന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിനു ശേഷം അദ്ദേഹം മരിച്ചില്ലെന്നും , മരണ വിവരം തെറ്റാണ്, അദ്ദേഹം ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും സാക്കിർ ഹുസൈന്റെ കുടുംബം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് വാർത്ത വിതരണ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാർത്ത പിൻവലിച്ചിരുന്നു. പിന്നീട് രാവിലെയോടെയാണ് സാക്കിർ ഹുസൈന്റെ മരണ വിവരം കുടുംബം സ്ഥിതീകരിച്ചത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഐഡിയോപ്പതിക് പൾമിനറി ഫൈബ്രോസിസ് എന്ന രോഗത്തിന്റെ ചികിത്സയിലായിരുന്നു ഏറെ നാളുകളായി സാക്കിർ ഹുസൈൻ.കഴിഞ്ഞ രണ്ട് ആഴ്ചയായി അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഐ സി യു ഇത് പ്രവേശിക്കുകയായിരുന്നു.

തബല കലാകാരനായ അല്ല റാഖയുടെ മൂത്ത മകനായിരുന്നു സാക്കിർ ഹുസൈൻ. ഭാര്യ കഥക് അധ്യാപികയായ അന്റോണിയ മിനിക്കോളാ. ഇരുവർക്കും രണ്ടു പെൺ മക്കൾ ഉണ്ട്. അനീസ ഖുറേഷി, ഇസബെല്ലാ ഖുറേഷി എന്നിവരാണ് മക്കൾ.

''ലോകമെമ്പാടുമുള്ള എണ്ണമറ്റ സംഗീത പ്രേമികൾ നെഞ്ചിലേറ്റിയ അസാധാരണമായ ഒരു പാരമ്പര്യം അദ്ദേഹം അവശേഷിപ്പിക്കുന്നു, അത് വരും തലമുറകൾക്കും പ്രതിധ്വനിക്കും," എന്ന് സാക്കിർ ഹുസ്സൈന്റെ മരണ ശേഷം കുടുംബം പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹുസൈൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, "അദ്ദേഹത്തിൻ്റെ പാരമ്പര്യം അദ്ദേഹത്തിൻ്റെ സംഗീതത്തിലൂടെയും അദ്ദേഹം സ്വാധീനിച്ച ജീവിതത്തിലൂടെയും നിലനിൽക്കും" എന്ന് പറഞ്ഞു

Tags:    

Similar News