സിനിമ - നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Update: 2024-11-02 05:47 GMT

'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലൂടെ പ്രശസ്തനായ നടൻ ടി പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എന്ന് രാവിലെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ധ്യം. 2022ൽ രതീഷ് ബാലകൃഷ്ണ പോദുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ടി പി കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ച പൊതുമരാമത്തു വകുപ്പ് മന്ത്രി ടി പി പ്രേമൻ എന്ന കഥാപാത്രം ശ്രെദ്ധേയമായിരുന്നു. ചെറുപ്പകാലം മുതൽ നാടക വേദികളിൽ ശ്രെദ്ധേയമായിരുന്ന അദ്ദേഹം കണ്ണൂർ സംഘചിത്രയുടെ നാടക ട്രൂപ്പിലെ അംഗമായിരുന്നു. വളരെ വൈകിയാണ് സിനിമയിലേക്കുള്ള രംഗപ്രവേവേശനം ഉണ്ടായത്. എങ്കിലും ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ അഭിനയ മികവ് കൊണ്ട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയർ ആയിരുന്നു ടി പി കുഞ്ഞിക്കണ്ണൻ. മൃതദേഹം രാവിലെ 9 മണിയോടെ ജന്മനാട്ടിൽ എത്തിക്കും. നടന്റെ മരണത്തിൽ സിനിമ മേഖലയിലെ നിരവധി ആളുകൾ അനുശോധനം അറിയിച്ചിട്ടുണ്ട്.

Tags:    

Similar News