ആദ്യം ലെറ്റർബോക്സ് ഡിയിൽ; ഇപ്പോൾ ഹോളിവുഡ് സിനിമ ഗ്രൂപ്പിൽ വാഴ്ത്തിയ ഇന്ത്യൻ ചിത്രമായി ബ്രഹ്മയുഗം....

Update: 2024-11-05 07:26 GMT

മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ 'ബ്രഹ്മയുഗം'. ഈ വർഷം മെയ്‌ക്കിങ്ങുകൊണ്ടും പ്രകടനങ്ങൾ കൊണ്ട് മികച്ച അനുഭവം നൽകിയ ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ മിസ്റ്ററി ത്രില്ലെർ 'ബ്രഹ്മയുഗം'. ഒരു മോണോക്രോമാറ്റിക് ചിത്രമായിരുന്നിട്ടു കൂടെ ആസ്വാദനത്തെ തെല്ലും ബാധിക്കാതെ മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്ത ചിത്രം പിന്നീട് ചിത്രം ലെറ്റർബോക്സ് ഡിയുടെ ലോകമെമ്പാടുമുള്ള മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തു ഇടം പിടിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരേഒരു മലയാള ചിത്രമായിരുന്നു ബ്രഹ്മയുഗം. അതിനു ശേഷം 55മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ സെലക്ഷൻ വിഭാഗത്തിൽ നാല് മലയാള ചിത്രങ്ങളുടെ പട്ടികയിൽ ബ്രഹ്മയുഗവും ഉണ്ടായിരുന്നു. ഗോവയിൽ വെച്ച് നടക്കുന്ന മേളയിൽ പ്രേദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിംസിന്റെ കൂടെയാണ് ബ്രഹ്മയുഗവും ഉൾപ്പെടുന്നത്. എപ്പോൾ ചിത്രം വീണ്ടും ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർക്കിടയിൽ ചർച്ചചെയ്യപ്പെടുകയാണ്. Xൽ (ട്വിറ്റർ) ബ്രസീലിയൻ സിനിമ ഗ്രൂപ് ഇന്റർനാഷണൽ സ്റ്റഫ് ആണ് ബ്രാമയുഗത്തിനെ പറ്റി ചർച്ചചെയ്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനെക്കുറിച്ചു ലഭിക്കുന്നത്. ആദർദുജ ചോഴക്കാട്ട് എന്ന ട്വിറ്റർ ഉപഭോക്താവാണ് ബ്രസീലിയൻ ഗ്രൂപ്പ് ബ്രഹ്മയുഗത്തിനെ കുറിച്ച് ചർച്ച ചെയ്തത് പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമ ആസ്വാദകരുടെ പക്കൽനിന്നും കമന്റുകളിലൂടെ ലഭിച്ചെത് . ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച ചിത്രമാണ് ബ്രഹ്മയുഗമെന്നും ,കൂടാതെ ഈ വർഷത്തെ മികച്ച ചിത്രം , ചിത്രത്തിനെപ്പറ്റി കൂടുതലായി അന്വേഷണം നടത്താൻ താത്പര്യപ്പെടുന്നു എന്നുള്ള കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്


അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു മനയിൽ അകപ്പെടുന്ന ഒരു പാണനെ ചുറ്റിപ്പറ്റിയുള്ള ഒരു ഹൊറർ, ത്രില്ലർ, ഡ്രാമ സിനിമയാണ് ബ്രഹ്മയുഗം. ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവർ അഭിനയിക്കുന്നു. റിയലിസ്റ്റിക് പശ്ചാത്തലത്തിൽ നിന്ന് പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

അതേസമയം അനിമേറ്റർ ഗിൽഡ് ഇന്ത്യൻ ഫെസ്റ്റിന്റെ ബെസ്റ്റ് മോഷൻ ഡിസൈനുള്ള ഒഫീഷ്യൽ സെലക്ഷനായി ബ്രഹ്മയുഗത്തിലെ ' വാരാഹിയുടെ സമ്മാനം' ( Gift of varahi ) എന്നത് തിരഞ്ഞെടുത്തിരുന്നു.

Tags:    

Similar News