പത്താന് ശേഷം ബോളിവുഡിൽ ചരിത്രം കുറിക്കാൻ 'കിങ്' ഒരുങ്ങുന്നു . റെക്കോർഡുകൾ തിരുത്താൻ തയ്യാറായി ഷാരൂഖ്- സിദ്ധാർത്ഥ് കൂട്ടുകെട്ട്

Update: 2025-01-27 12:55 GMT

പത്താന് ശേഷം സിദ്ധാർഥ് ആനന്ദുമായി ഒന്നിച്ച്‍ വീണ്ടുമൊരു ഷാരൂഖ് ചിത്രമെത്തുന്നു. 'കിങ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന സ്റ്റേജ് ഷോക്കിടെ ഷാറൂഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ചൈന ഒഴിച്ചു​ള്ള സ്ഥലങ്ങളിൽനിന്ന് 1000 കോടിയെന്ന വൻ ലക്ഷ്യത്തിലേക്ക് പണം വാരിയ ആദ്യ ചിത്രമാണ് പത്താൻ. ഒരൊറ്റ ഭാഷയിൽ ആയിരം കോടി കടന്ന ആദ്യ ചിത്രം അതുവരെ ബോക്സ് ഓഫീസിലുണ്ടായിരുന്ന പല റെക്കോർഡുകളും പത്താൻ തിരുത്തിയെഴുതി.

 

 

പത്താൻ റിലീസ് അതേസമയം തന്നെ 2026ൽ കിങ് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അഭിഷേക് ബച്ചനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യു​ന്നുണ്ടെന്നാണ് റി​പ്പോർട്ട്. 2023 ൽ യാഷ് രാജ് ഫിലിംസിന് കീഴിൽ ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരുന്നു. ഷാരൂഖിനൊപ്പം ടൈറ്റിൽ റോളിൽ ദീപിക പദുകോൺ , ജോൺ എബ്രഹാം , ഡിംപിൾ കപാഡിയ എന്നിവരും പത്താനിൽ അണിനിരന്നു. അന്ന് പത്താൻ കുറിച്ച റെക്കോർഡുകൾ തിരുത്തികുറിക്കാനാണ് കിങിലൂടെ ഷാരൂഖ് സിദ്ധാർഥ് കൂട്ടുകെട്ട് ശ്രമിക്കുന്നത്.

Tags:    

Similar News