മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കരിയർ ആരംഭിച്ചത് :ശിവകാർത്തികേയൻ

'ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് ' എന്ന സെഷനിൽ നടി ഖുശ്‌ബുവുമായി സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.

Update: 2024-11-25 11:19 GMT

തീർത്തും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നു എപ്പോൾ തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയ താരമാണ് ശിവകാർത്തികേയൻ. ശിവകാർത്തികേയൻ നായകനായി രാജ്‌കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത 'അമരൻ' എപ്പോൾ 300 കോടിയും കടന്നു വലിയ വിജയം കൈവരിച്ചു മുന്നേറുകയാണ്.എന്നാൽ എപ്പോൾ മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. ഗോവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ചർച്ചയിലാണ് ശിവകാർത്തികേയൻ ഈ കാര്യം പങ്കുവെച്ചത്.'ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് ' എന്ന സെഷനിൽ നടി ഖുശ്‌ബുവുമായി സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.

തമിഴ്നാട്ടിൽ മലയാളം ഇൻഡസ്ട്രിയിലെ പോലെ ഒരു കൾച്ചറല്ല ഉണ്ടായിരുന്നത്. മലയാളത്തിൽ മിമിക്രി ആർട്ടിസ്റ്റായി വന്ന് നായകനായും പിന്നീട് വലിയ ആർട്ടിസ്റ്റുകളായും മാറിയ അഭിനേതാക്കളുണ്ട്. മിമിക്രി ആർട്ടിസ്റ്റായി വന്ന് നാഷണൽ അവാർഡ് വരെ വാങ്ങിയ താരങ്ങൾ അവിടെ ഉദാഹരണങ്ങളാണ്. അവരിൽ നിന്നെല്ലാം ഞാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ തമിഴ്നാടിന് അങ്ങനെയൊരു കൾച്ചർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മീ‍ഡിയ ഇൻഡസ്ട്രിയിലേക്ക് കയറാനുള്ള ഒരു എൻട്രിയായാണ് ഞാൻ മിമിക്രിയെ കണ്ടത്. പിന്നീടാണ് ഒരു അവതാരകൻ ആകാൻ എനിക്ക് കഴിയും എന്ന് ഞാൻ മനസ്സിലാക്കുന്നത്'.

എഞ്ചിനീയറിംഗ് പഠന കാലത്താണ് ശിവകാർത്തികേയൻ മിമിക്രി രംഗത്തേയ്ക്ക് കൂടുതലായി ശ്രെദ്ധ ചെലത്തുന്നത്. അതിനു ശേഷം വിജയ് ടി വിയിലെ 'കലയ്ക്കു പോകുവത് യാര് ' എന്ന ഷോയിലേക്ക് അവതാരകനായി എത്തുന്നത്. അതിനു പ്രധാന കാരണം ഷോയിൽ ഉടനീളം അവതാരകനെ കാണിക്കുന്നു എന്നതായിരുന്നു. അവതാരകനായതിനാൽ തന്റെ ഭാഗങ്ങൾ ഒഴിവാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ തന്റെ മുഖ്യൻ ആളുകൾക്ക് കൂടുതൽ പരിചിതമാകുമെന്നു കരുതിയെന്നും ചർച്ചയിൽ ശിവകാർത്തികേയൻ തുറന്നു പറഞ്ഞു.

ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് അമരൻ എന്ന ചിത്രത്തിനായിരുന്നു. 178.3465 ലക്ഷം ടിക്കറ്റുകളാണ് അമരന് വിറ്റുപോയത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിച്ചത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സായി പല്ലവിയായാണ് നായികയായി അഭിനയിച്ചത്. ചിത്രം ഡിസംബറിൽ ഒ ടി ടി റിലീസായി എത്തും. 

Tags:    

Similar News