നടിമാരുടെ വെളിപ്പെടുത്തലുകൾ ‘ഷോ’ ആണെന്ന് ഹേമ കമ്മിറ്റിയംഗം ശാരദ
Hema committee member Sharada says that the actresses' revelations are a 'show';
By : Aiswarya S
Update: 2024-09-02 03:45 GMT
കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ ലൈംഗീകാരോപണങ്ങളിൽ ആദ്യപ്രതികരണവുമായി മുതിർന്ന നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി കമ്മിറ്റിയംഗം കൂടിയായ ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകൾ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ കാര്യം പുറത്തു പറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങൾ തുറന്നുപറയാൻ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ വരുന്ന വെളിപ്പെടുത്തലുകൾ ഷോ ആണെന്നും ശാരദ കൂട്ടിചേർത്തു. എല്ലാവരും ഇപ്പോൾ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവർ പറഞ്ഞു. ഈ റിപ്പോർട്ടിനു പ്രധാന്യമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഹേമ മാഡം വളവരെ നല്ലയാളെന്നും അവരോട് ചോദിച്ചാൽ വിവരം തരുമെന്നുമായിരുന്നു ശാരദയുടെ മറുപടി.