റിബൽ സ്റ്റാർ പ്രഭാസുമായി മൂന്നു ചിത്രങ്ങളുടെ കരാർ ഒപ്പുവെച്ച ഹോംബാലെ ഫിലിംസ്

Update: 2024-11-09 11:48 GMT

പാൻ ഇന്ത്യൻ താരമായ പ്രഭാസുമായി മൂന്ന് ചിത്രങ്ങളുടെ കരാർ ഒപ്പുവെച്ച് ഹോംബാലെ ഫിലിംസ്. സലാറിന്റെ രണ്ടാം ഭാഗവും, മറ്റു രണ്ടു ചിത്രങ്ങളും ഉൾപ്പെടെയാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പിനിയായി മാറിയ ഹോംബാലെ ഫിലിംസിന്റെ വരാനിരിക്കുന്ന വമ്പൻ ചിത്രങ്ങളാണ് കാന്താര 2, കെ ജി എഫ് ചാപ്റ്റർ 3 എന്നിവ. കെജിഎഫിന്റെ വിജയത്തിന് ശേഷം മുന്പന്തിയിലേയ്ക്ക് എത്തിയ ഫിലിം കമ്പിനി കെജിഎഫ് ,കാന്താര , കെജിഎഫ് 2 , സലാർ 1 എന്നിവ നിർമ്മിച്ചിരുന്നു.

രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രേക്ഷക പ്രശംസ നേടിയ താരമാണ് പ്രഭാസ്. രാജ് സാബ്, സ്പിരിറ്റ്, കൽക്കി 2,ഫൗജി എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന അടുത്ത പ്രോജെക്റ്റുകൾ. കെ ജി എഫിന്റെ സംവിധയകാൻ പ്രശാന്ത് നീൽ ആണ് സലാർ ഒരുക്കിയിരിക്കുന്നത്.

''ഹോംബാലെയിൽ, അതിരുകൾക്കതീതമായ കഥപറച്ചിലിൻ്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. പ്രഭാസുമായുള്ള ഞങ്ങളുടെ സഹകരണം, വരും തലമുറകൾക്ക് പ്രചോദനവും വിനോദവും നൽകുന്ന കാലാതീതമായ സിനിമ രൂപപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്.'' എന്ന് ഹോംബലിയുടെ സ്ഥാപകൻ വിജയ് കിരാഗേന്ദുർ പറഞ്ഞു.

Tags:    

Similar News