ആ അന്യഭാഷാ ചിത്രത്തിലെ എ ഐ കണ്ടപ്പോൾ പേടിച്ചിരുന്നു : ആസിഫ് അലി
1985ൽ റിലീസായ മലയാള ചിത്രം കാതോട് കാതോരവുമായി വളരെ അടുത്ത ബന്ധം ഉള്ള കഥയാണ് രേഖാചിത്രത്തിന്. അതുകൊണ്ട് തന്നെ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ രേഖാചിത്രത്തിൽ അവതരിപ്പിക്കണ്ടതായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എ ഐ ഉപയോഗിച്ച് ഡി ഏജിങ് ചെയ്ത മമ്മൂട്ടിയെ രേഖാചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ആസിഫ് അലിയും രേഖാചിത്രം ടീമും.
ഒരു മഹാനടനെ കാണിക്കുമ്പോൾ അത് എങ്ങനെ വരുമെന്ന് ടെൻഷൻ ഉണ്ടായിരുന്നു. സിനിമയിൽ പറയുന്ന ആ നിമിഷത്തിൽ ആ നടൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു.അത് മറ്റുള്ള ആളുകളുടെ കാഴ്ചയിലൂടെ കാണിക്കുന്നതാണ് തങ്ങൾ ചെയ്തതെന്ന് ആണ് പറയുന്നത്.
സിനിമയുടെ കഥ സംവിധായകൻ ജോഫിൻ ടി ചാക്കോ പറയുന്ന സമയത്തു തന്നെ എ ഐ ഉപയോഗിച്ച് സിനിമയിൽ ഉള്ള സീനിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു എന്ന് ആസിഫ് അലി പറയുന്നു. എന്നാൽ അന്ന് എ ഐ എത്രയധികം ആളുകൾക്കിടയിൽ എത്തിയിരുന്നില്ല. എന്നാൽ ഈ അടുത്ത ഒരു അന്യ ഭാഷ ചിത്രത്തിൽ എ ഐ ചെയ്തു കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നു ആസിഫ് അലി പറയുന്നു. അത്രയധികം ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമായിരുന്നിട്ടും എ ഐ ചെയ്തു വന്നപ്പോൾ വളരെ മോശം അഭിപ്രയമാണ് ആ ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ടു തങ്ങളുടെ ചിത്രത്തിൽ ഇതു എത്രത്തോളം ശെരിയാകുമെന്നുള്ള ആശങ്ക ഉണ്ടായിരുന്നെന്നും. എന്നാൽ അത് വളരെ നല്ല രീതിയിൽ തന്നെ ചെയാൻ കഴിഞ്ഞെന്നും ആസിഫ് അലി പറയുന്നു.
കൂടാതെ മമ്മൂട്ടി എന്ന നടന്റെ സ്വഗും സ്റ്റാർടവും എത്രത്തോളം ഉണ്ടെന്നു ഈ സിനിമയിൽ കാണാൻ കഴിയുമെന്നും ആസിഫ് അലി പറയുന്നു. സിനിമയിൽ മമ്മൂട്ടിയുടെ 369 എന്ന വണ്ടി നമ്പർ കാണിക്കുമ്പോൾ വരെ ആളുകൾ വലിയ ആവേശത്തിലായിരുന്നു. സിനിമയിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന ആശ്ചര്യത്തോടെയാണ് പ്രേക്ഷകർ തിയേറ്ററിൽ ഇരുന്നതെന്നും ആസിഫ് അലി പറയുന്നു.
ജനുവരി 9ന് ആണ് രേഖാചിത്രം റിലീസ് ചെയ്തത്. ഇതുവരെ ഇന്ത്യയിൽ നിന്നും ചിത്രം നേടിയ നെറ്റ് കളക്ഷൻ 7.32 കോടിയാണ്. ആദ്യദിനം 1.9 കോടി നേടിയ ചിത്രം രും ദിവസങ്ങളിലും രേഖാചിത്രം മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുമെന്നു ആണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. അനൈഫ് അലി, അനശ്വര രാജൻ എന്നിവരുടെ പ്രധാന വേഷങ്ങൾക്ക് പുറമെ, സായി കുമാർ, മനോജ് കെ ജയൻ, ഇന്ദ്രൻ, ജഗദീഷ്, ഭാമ , സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.