ഐ എഫ് എഫ് കെ യിൽ ആവേശം ചോരാതെ മമ്മൂട്ടിയുടെ അമരം

Update: 2024-12-19 09:42 GMT

ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അമരം. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മധു അമ്പാട്ട് റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഇന്നലെ 'അമരം' പ്രദർശിപ്പിച്ചത് . മധു അമ്പാട്ടായിരുന്നു അമരത്തിന്റെ ചായഗ്രഹകൻ . റിലീസിന് ശേഷം 33 വർഷങ്ങൾക്കിപ്പുറമാണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പല രംഗങ്ങൾക്കും വൻ കൈയടിയാണ് ലഭിച്ചത്. ഛായഗ്രാഹകൻ മധു അമ്പാട്ടിനൊപ്പം സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആരാധകർ. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓർമ പുതുക്കൽ വേദി കൂടിയായി പ്രദർശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയിൽ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തിൽ അൻപത് വർഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയിൽ 'അമരം' പ്രദർശിപ്പിച്ചത്.

Tags:    

Similar News