"ഇന്ത്യൻ സിനിമ ലോകസിനിമാ ഭൂപടത്തിലേക്ക് നീങ്ങുന്നതിന്റെ പല സൂചനകളും കണ്ടു. നാഗ് അശ്വിന്റെ കൽക്കി അതിലൊന്നാണ്"; കമൽ ഹസൻ
"ഇതുപോലൊരു വിഷയം ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് നാഗ് അശ്വിൻ സിനിമയിലേക്ക് പകർത്തിയത്."
നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസിനെ നായകനായി വന്ന ചിത്രമാണ് കൽക്കി 2898 എ ഡി. ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രഭാസിനെ കൂടാതെ അമിതാബ് ബച്ചൻ, കമൽ ഹസൻ തുടങ്ങിയവരും ഉണ്ട്. എന്നാൽ ഇപ്പോൾ കമൽ ഹസൻ ചിത്രം കണ്ട് പ്രെശംസിച്ചിരിക്കുകയാണ്. ചെന്നൈയിൽ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം.
"ഇന്ത്യൻ സിനിമ ലോകസിനിമാ ഭൂപടത്തിലേക്ക് നീങ്ങുന്നതിന്റെ പല സൂചനകളും ഈയടുത്ത കാലത്ത് നമ്മൾ കണ്ടു. നാഗ് അശ്വിന്റെ കൽക്കി അതിലൊന്നാണ്. മതപരമായ പക്ഷപാതമില്ലാതെ ഇന്ത്യൻ മിത്തോളജിയെ സയൻസ് ഫിക്ഷന്റെ പശ്ചാത്തലത്തിൽ ബുദ്ധിപരമായി നാഗ് അശ്വിൻ കൈകാര്യം ചെയ്തു. ഇതുപോലൊരു വിഷയം ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് നാഗ് അശ്വിൻ സിനിമയിലേക്ക് പകർത്തിയത്. ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഈ കൂട്ടുകെട്ട് ഇനിയും തുടരും എന്നതിൽ സന്തോഷമുണ്ട്," കമൽഹാസന്റെ വാക്കുകൾ. "
ചിത്രം ഇപ്പോളും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനോടകം തന്നെ പല റെക്കോർഡുകളും ചിത്രം കൈവരിച്ചു കഴിഞ്ഞു. പ്രഭാസിന്റെ ഒരു മടങ്ങി വരവുകൂടെ ആയിട്ടാണ് ആരാധകാർ ചിത്രത്തെ സമീപിക്കുന്നത്.