എക്സിക്യൂട്ടീവ് നിർമാതാവിന്റെ പരാതിയിൽ ആർഡിഎക്സിൻ്റെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം

Investigation against makers of RDX on complaint by executive producer

By :  Aiswarya S
Update: 2024-08-10 05:56 GMT

കൊച്ചി: എക്സിക്യൂട്ടീവ് നിർമാതാവിന്റെ പരാതിയിൽ ആർഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്.

ആർഡിഎക്സിന്റെ എക്സിക്യൂട്ടീവ് നിർമാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്.‌ ആറു കോടി രൂപയാണ് സിനിമയ്ക്കായി മുടക്കിയതെന്നും പരാതിക്കാരി പറയുന്നു.

30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. പലതവണ ആവശ്യപ്പെട്ടിട്ടാണ് നൽകിയ തുക പോലും തിരികെ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.

Tags:    

Similar News