എമ്പുരാനിലെ സീക്രെട് കഥാപാത്രം മമ്മൂക്കയോ?
റിലീസിംഗിന് മുമ്പ് തന്നെ സകല റെക്കോർഡുകളും തകർത്തു മുന്നേറുകയാണ് എമ്പുരാൻ. ചിത്രം നാളെ തീയറ്ററിലെത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിലെ വില്ലൻ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ പുറം തിരിഞ്ഞു നിൽക്കുന്ന മുതുകിൽ ഡ്രാഗണിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ച ആ സീക്രട്ട് ക്യാരക്ടർ ആണ് ചിത്രത്തിലെ വില്ലൻ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ. എന്നാൽ അത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പല ഊഹാപോഹങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്റെ അമ്മ മല്ലിക സുകുമാരൻ ഒരു ഭിമുഖത്തെ നൽകിയിരുന്നു. അതിലൂടെ ചിത്രത്തിൽ മമ്മൂക്കയും ഉണ്ടെന്ന് ഉറപ്പിച്ച ആരാധകർ ആ സീക്രെട് കഥാപാത്രം മമ്മൂക്ക ആണോ എന്നാണ് സംശയിക്കുന്നത്. അടുത്തിടെ മല്ലിക സുകുമാരൻ നൽകിയ ഒരു അഭിമുഖത്തിൽ വെള്ളിത്തിരയിലെ ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു വമ്പൻ സിനിമ തന്റെ മകന് എടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞതിലൂടെയാണ് എമ്പുരാനിൽ മമ്മൂക്കയും ഉണ്ടെന്ന് ആരാധകർ ഉറപ്പിച്ചത്. അതിനു പിന്നാലെയാണ് ആ സീക്രട്ട് കഥാപാത്രം മമ്മൂക്കയാണെന്ന് ആരാധകർ വിധി എഴുതിയത്.
ഇതിനിടെ അത് ഫഹദ് ഫാസിൽ ആണെന്ന് ഉറപ്പിക്കുന്ന തരത്തിലും ചർച്ചകൾ എത്തിയിരുന്നു. മലയാളത്തിലെയും ബോളിവുഡിലെ മറ്റു ഭാഷകളിലെയും നിരവധി താരങ്ങളെ ആ കഥാപാത്രമായി സങ്കൽപ്പിച്ചു കൊണ്ടുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ അമീർഖാന്റെയും ഷാരൂഖാന്റെയും പേരുകൾ വരെ ഉയർന്ന് കേട്ടിരുന്നു. ഇതിനിടെ അത് അമേരിക്കൻ നടനായ റിക് യുനെ ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. റിക്ക് യുനെയും പ്രമുഖ സീരീസായ കില്ലിങ് ഈവിലെ നടിയായ ആൻഡ്രിയ തിവാദാറും എംമ്പുരാനിൽ അഭിനയിക്കുന്നുണ്ടെന്ന് ഒരു ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തത്തിലാണ് ചിത്രത്തിൽ പുറം തിരിഞ്ഞു നിൽക്കുന്നത് റിക് യുനെ ആണെന്ന് ആരാധകർ ഉറപ്പിച്ചത്.
റിക്ക് യുനെയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകൾ മലയാളികളുടെ കമന്റുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. താരം എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. ചിലരാകട്ടെ എമ്പുരാനിലെ ആ കഥാപാത്രം റിക്ക് തന്നെയെന്ന് ഉറപ്പിക്കുന്നു. നമ്മൾ കണ്ടുപിടിക്കില്ലെന്ന് കരുതിയോ, പുറംതിരിഞ്ഞുനിന്നാൽ ആളെ മനസിലാവില്ലെന്ന് കരുതിയോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് റിക്കിന്റെ പ്രൊഫൈൽ നിറയെ.
ആഗോളതലത്തിൽ തന്നെ റിലീസ് ചെയ്യുന്ന ഈ വമ്പൻ ചിത്രത്തിൽ ഗെയിം ഓഫ് ത്രോൺസിൽ അഭിനയിച്ച ജെറോം ഫ്ലിൻ ഉൾപ്പെടെ അന്താരാഷ്ട്രത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഇതിനിടെ ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലൻ എന്ന തരത്തിലുള്ള വാർത്തകളെ തള്ളി കളഞ്ഞുകൊണ്ട് ചിത്രത്തിൽ ഫഹദ് ഇല്ലായെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്ന് മലാസുകുമാരന്റെ അഭിമുഖത്തിലൂടെ ഉറപ്പിക്കുന്ന സാഹചര്യത്തിൽ ഏത് വേഷത്തിലാകും മമ്മൂട്ടി ഇനി എത്തുന്നതെന്നാണ് അറിയേണ്ടത്. ചിത്രത്തിലെ ആ സീക്രെട് കാരക്ടർ മമ്മൂക്കയാണെന്നു പറയുന്നുണ്ടെങ്കിലും രൂപം വച്ച് നോക്കുമ്പോൾ അത് മമ്മൂക്കയാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനിടെ ചിത്രത്തിന്റെ വിജയത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുട്ടി. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.
ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.