കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനകരം ; അതിനു താൻ പ്രതിഫലം വാങ്ങിയിട്ടില്ല : നടി ആശാ ശരത്

Update: 2024-12-09 09:10 GMT

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉൽഘാടന ചടങ്ങിൽ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ നടിയും നർത്തകിയുമായ താരം 5 ലക്ഷം ചോദിച്ചത് മന്ത്രി വി ശിവൻ കുട്ടി വെളിപ്പെടുത്തിയതിനു പിന്നാലെ വലിയ ചർച്ചകളാണ് മാധ്യമങ്ങളിൽ നടക്കുന്നത്. നടിയും നർത്തകിയുമായ ആശ ശരത് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ കുട്ടികൾക്കൊപ്പം ആശാ ശരത്തും ഉണ്ടായിരുന്നു. എന്നാൽ അന്ന് താൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശ ശരത് വെളിപ്പെടുത്തി. കൂടാതെ അന്ന് താൻ എത്തിയത് ദുബായിൽ നിന്നുമാണ്. സ്വന്തം ചെലവിലാണ് അന്ന് എത്തിയതും. സംഘാടകർ പണം തരാൻ സന്നദ്ധരായിരുന്നെനും എന്നാൽ താൻ അത് വാങ്ങുവാൻ വിസ്സമ്മതിക്കുകയായിരുന്നു എന്നും ആശാ ശരത് പറയുന്നു. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. അവർ കേരളത്തിന്റെ സ്വത്താണെന്നും, തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ ഈ വർഷം കലോൽസവം കാണാൻ എത്തണമെന്നും താരം പറയുന്നു.

അടുത്ത മാസം തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ഉത്ഘാടനത്തിൽ വേദിയിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടാകുക പതിവാണ്. ഈ പരുപാടി അവതരിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കാനുമാണ് നടിയെ മന്ത്രി സമീപിച്ചത്. താരം പങ്കെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ 10 മിനിറ്റ് ദൈർഖ്യമുള്ള ഒരു നിർത്ത പരുപാടി അവതരിപ്പിക്കാൻ നടി 5 ലക്ഷം രൂപയാണ് ആവശ്യപെട്ടത്. പണത്തിനോടുള്ള ആർത്തിയാണ് നടിയെ ഇത്തരത്തിൽ ഒരു കാര്യം പറയാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻ കുട്ടി വിമർശിച്ചു. അത്രയും പണം നൽകി നടിയെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും വേറെയും മറ്റു പലരും കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറയുന്നു. കലോത്സവ വേദികളിൽ സിനിമ താരങ്ങൾ എത്തുന്നത് പതിവാണെന്നും, അതിനൊന്നും ആരും ഇതുവരെ പണം ആവിശ്യപെട്ടിട്ടില്ലായെന്നും ,പരുപാടി നടത്താൻ അവർ ഇങ്ങോട്ട് സംഭാവന നൽകുന്ന അവസരം ഉണ്ടയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

Tags:    

Similar News