സുധ കൊങ്കരയെ ചാൻസ് ചോദിച്ചു വിളിച്ചു അബദ്ധം പറ്റിയിട്ടുണ്ട് : മാല പാർവതി

അൻവർ റഷീദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കാൻ താല്പര്യമുണ്ടെന്നും മാല പാർവതി പറയുന്നു.

Update: 2024-11-14 07:36 GMT

കുറഞ്ഞ സമയം കൊണ്ട് മലയാളികൾക്ക് സുപരിചിതമായ നടിയാണ് മാല പാർവതി. 1987ൽ 'ഒരു മെയ്മാസ പുലരിയിൽ' എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച മാല പാർവതി ഒരു ഇടവേളയ്ക്ക് ശേഷം 2007ൽ ടൈം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമ രംഗത്തേയ്ക്ക് എത്തുന്നത്. എന്നാൽ അതിനു ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ പല ഭാഷകളിൽ മാല പാർവതി ചെയ്തിട്ടുണ്ട്. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ'യാണ് മാല പാർവതിയുടെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക് കുറെ പേരുടെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി. സംവിധായക സുധ കൊങ്കരയാണ് മാല പാർവതിയുടെ ലിസ്റ്റിലെ ആദ്യ ആൾ. അൻവർ റഷീദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കാൻ താല്പര്യമുണ്ടെന്നും മാല പാർവതി പറയുന്നു.

സംവിധായകരോട് അവസരങ്ങൾ ചോദിക്കുന്ന ആളാണ് താനെന്നു മാല പാർവതി പറയുന്നു. സംവിധയക സുധ കൊങ്കരയെ വലിയ ഇഷ്ടമാണ്, അവരുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ട്. അതുകൊണ്ട് ഒരിക്കൽ അവരുടെ നമ്പർ എടുത്ത് അവസരം ചോദിക്കാൻ രണ്ടും കൽപ്പിച്ചു വിളിച്ചിട്ടുണ്ട്. എന്നാൽ അത് വലിയ അബദ്ധത്തിലേക്ക് ആണ് എത്തിയത്. ഫോൺ വിളിച്ചു താൻ മാല പാർവതി ആണെന്ന് പറഞ്ഞപ്പോൾ, 'ആരാണ്?ഞാൻ വായിക്കുകയാണ് .എന്താണിത് ?'എന്നെല്ലാം ചോദിച്ചിരുന്നു. പേടിച്ചിട്ട് താൻ ഫോൺ കട്ട് ചെയ്‌തെന്നും മാല പാർവതി പറയുന്നു.

ചാൻസ് ചോദിക്കണം എന്ന് വിചാരിച്ചു ബലം പിടിച്ചു പോകാറുണ്ട്. എന്നാൽ ചോദിക്കാൻ മടിച്ചു നിൽകാറുമുണ്ട്. കാരണം അവരുടെ ചിത്രങ്ങളിൽ എന്തിനാണ് കേറി നിൽക്കുന്നത് തന്നെ ആവശ്യമുണ്ടെങ്കിൽ അവർ ഇങ്ങോട്ട് വിളിക്കുമല്ലോ എന്നും ആലോചിക്കാറുണ്ട്.

നല്ല കഥാപാത്രങ്ങൾ ചെയ്തു കഴിയുമ്പോൾ, ഇനിയും അത്തരത്തിൽ ചിത്രങ്ങൾ വരുമെന്ന് കരുതാറുണ്ട്. എന്നാൽ അത്തരത്തിലുള്ള നല്ല വേഷങ്ങൾ എപ്പോഴും തന്നെ തേടി വരുന്നില്ലയെന്നും മാല പാർവതി പറയുന്നു.

Tags:    

Similar News