'അതൊന്നും തന്റേതായിരുന്നില്ല' ; സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഐക്കണിക് സിഗരറ്റ് ഫ്ലിപ്പിന് പിന്നിലെ കൗതുകകരമായ ഒരു കഥ
ഇന്ത്യൻ സിനിമയിലെ ഒരു ഐക്കൺ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത്. 74-ാം വയസ്സിലും തന്റെ സ്റ്റൈലും സ്വഗും കൈവിടാത്ത നടൻ എല്ലാവർക്കും പ്രജോതനം തന്നെയാണ്. രജനികാന്തിന്റെ സ്റ്റൈൽ പല രീതിയിലും പ്രതിഭലിപ്പിച്ച ചിത്രങ്ങൾ ഉണ്ട്. ഭാഷ, പടയപ്പ, മുത്തു, എന്തിരൻ, കബാലി, പേട്ട, തുടങ്ങി അടുത്തിടെ ഇറങ്ങിയ ജയ്‌ലറിലും വേട്ടയാനിലും വരെ സമാനതകൾ ഇല്ലാതെ താരം തന്റെ സ്റ്റൈലും സ്വഗും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു. രജനികാന്തിന്റെ ഐകോണിക് ആയ ഒന്നാണ് അദ്ദേഹത്തിന്റെ നടത്തവും സിഗരറ്റ് ഫ്ലിപ്പും. ഈ സ്റ്റൈലിന് എന്നും നിറഞ്ഞ ആരാധകർ ആണ് ഉള്ളത്. ഇതൊന്നും ഇല്ലാത്ത ഒരു രജനി ചിത്രം പോലും എല്ലായെന്നുള്ളതാണ് വാസ്തവം.
പലപ്പോഴും തൻ്റെ സിനിമകളിൽ അവതരിപ്പിക്കുന്ന ഐക്കണിക് സിഗരറ്റ് ഫ്ലിപ്പിന് പിന്നിലെ കൗതുകകരമായ ഒരു കഥ എന്താണെന്നു അറിയുമോ ?
എന്നാൽ സ്‌ക്രീനിൽ രജനികാന്ത് അവതരിപ്പിച്ച സിഗ്നേച്ചർ ട്രിക്കുകൾ ഒന്നും അദ്ദേഹത്തിന്റെ ആയിരുന്നില്ല. മറ്റൊരു നടനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രജനീകാന്ത് ഏതെല്ലാം ചെയ്തത്. ഈ കരയാം രജനികാന്ത് തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ബോളിവുഡ് നടൻ ശത്രുഘ്‌നൻ സിൻഹ ഒരു സിനിമയിൽ ഇത് ചെയ്യുന്നത് കണ്ടതിന് ശേഷം ബെംഗളുരുവിൽ ആയിരിക്കുമ്പോൾ ആ പ്രത്യേക സ്റ്റൈൽ താനും അത് ചെയ്തതായി രജനി കാന്ത് പറയുന്നു. പിന്നീട് ആ സ്റ്റൈലിൽ തന്റേതായ ചില മാറ്റങ്ങളും താൻ വരുത്തിയതായി തലൈവ പറയുന്നു. വളരെയധികം സമയമെടുത്താണ് താൻ ഏതു പഠിച്ചതെന്ന് രജനികാന്ത് പറയുന്നു.