'ഇത് മമ്മൂട്ടി അല്ല അയ്മൂട്ടി'; മമ്മൂട്ടിയെ അനുകരിച്ച് അജു വർഗീസ് , പിന്നാലെ ആരാധകരുടെ കമന്റുകളും

Update: 2024-12-09 05:38 GMT

14 വർഷങ്ങൾക്ക് മുൻപ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലർവാടി ആർട്സ് ക്ലബ് ' എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമയിൽ സ്വന്തമായ സ്ഥാന നേടിയെടുത്ത നടനാണ് അജു വർഗീസ്. കോമഡി റോൾ ചെയ്ത ആദ്യ ചിത്രത്തിൽ തന്നെ വളരെ ചെറിയൊരു സീനിൽ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഉള്ളിൽ തനിക്ക് കാരക്ടർ റോളുകളും സാധ്യമാണെന്ന് അജു കാണിച്ചു തന്നിരുന്നു.ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കോമഡി റോളുകളോടൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും നെഗറ്റീവ് റോളുകളും ചെയ്ത നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ താരം സോഷ്യൽ മീഡിയയിൽ വീണ്ടും രസകരമായ ഒരു വീഡിയോ പങ്കുവെച്ചത് ശ്രെദ്ധ നേടുകയാണ്.

രാജീവ് മേനോൻ സംവിധാനം ചെയ്ത ഹിറ്റ് തമിഴ് ചിത്രമായ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടെനിലെ' മമ്മൂട്ടിയും ഐശ്വര്യ റായും തമ്മിലുള്ള ഏറെ ആരാധകരുള്ള ഒരു പ്രണയ രംഗം അജു അഭിനയിച്ചു റീ ക്രിയേറ്റ് ചെയ്തത്. '' 14 ഇയേർസ് ഓഫ് നമ്മൾ ചെയ്‌താൽ മാത്രം എന്താടാ ശരി അവാത്തെ? '' എന്ന ക്യാപ്ഷനോടെ ആണ് അജു വർഗീസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടി പറയുന്ന ഡയലോഗ് അതേപടി അനുകരിക്കാൻ ഫോണിൽ വീഡിയോ പ്ലേയ് ചെയ്തുകൊണ്ട് ആണ് അജു അഭിനയിക്കുന്നത്. ഗഗനചാരി എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ചന്ദു, നടൻ ഭഗത് മാനുൽ, അജു വർഗീസിന്റെ മാനേജർ അഭിലാഷ് ശ്രീരംഗൻ എന്നിവരാണ് രസകരമായ ഈ വീഡിയോയുടെ പിന്നിലുള്ളത്. അജുവിന്റെ അഭിനയം കണ്ടു ചിരി അടക്കാൻ ആവാതെ ബുദ്ധിമുട്ടുന്ന ഭഗത് മനുവേലിനെയും വീഡിയോയുടെ അവസാനം കാണാൻ സാധിക്കാം.

സെലിബ്രിറ്റീസ് ഉൾപ്പെടെ ഉള്ള നിരവധി പേരുടെ കമെന്റുകൾ ആണ് വിഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. 'നിനക്കൊരു മറുക് വയ്ക്കാമായിരുന്നു' എന്നാണ് രമേശ് പിഷാരടിയുടെ കമെന്റ്. നസ്ലെൻ, ഗായിക സിതാര കൃഷ്ണകുമാർ, ആര്യ ദയാൽ, ചിന്നു ചാന്ദിനി,ഗൗതമി നായർ, ഒമർ ലുലു, അനാർക്കലി മരയ്ക്കാർ എന്നിവരും വീഡിയോയ്ക്ക് ചിരിക്കുന്ന ഇമോജി കമന്റായി നൽകിയിട്ടുണ്ട്. പാൽ പൊടി കട്ട് തിന്നിട്ട് ഒളിച്ചു പോകുന്ന പോലെയാണ് , ഏത് മമ്മൂട്ടി അല്ല അയ്മൂട്ടി , പോലീസ് ചോദ്യം ചെയ്യുന്ന രംഗമാണ് എന്നൊക്കെയാണ് ചിലർ നൽകിയിരിക്കുന്ന വ്യത്യസ്തമായ കമെന്റുകൾ.1.3 മില്ലിയൻ വ്യൂസ് ആണ് ഇതുവരെ വിഡിയോയ്ക്ക് ലഭിച്ചത്.

Tags:    

Similar News