മലയാളത്തിൻ്റെ പ്രിയ​ നായികയ്ക്ക് ഇന്ന് സപ്തതി

By :  Aiswarya S
Update: 2024-06-28 05:02 GMT

മലയാളത്തിൻ്റെ താരറാണി ‍‍ജയഭാരതിക്ക് ഇന്ന് എഴുപതാം പിന്നാൾ. സംവിധായകൻ ശശികുമാറിൻ്റെ പെണമക്കളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന ലക്ഷ്മി ഭാരതി അന്ന് അവർക്ക് പ്രായം 12 വയസ്. മസയാളികളുടെ മനസിലേക്ക് എന്നും ഓർമ്മിക്കാൻ നിരവധി കാഥാപാത്രങ്ങൾ സമ്മാനിച്ച ലക്ഷ്മി ഭാരതിയെന്ന ജയഭാരതി ഇന്ന് സപ്തതിയുടെ നിറവിൽ. 1966 ജൂലൈ 17 നാണ് ജയഭാരതിയെന്ന നടിയെ മലയാളികൾ ആദ്യമായി കാണുന്നത്. അവിടുന്നങ്ങോട്ട് ജയഭാരതിയുചെ തേരോട്ടമായിരുന്നു.

പെണമക്കളെന്ന സിനിമയിൽ കൊട്ടാരക്കര ശ്രീധരൻനായരുടെ അഞ്ചാമത്തെ മകളായി ജയഭാരതി അഭിനയിച്ചത്. ഈറോഡ് റിത സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ജയഭാരതിക്ക് സിനിമയിലേക്ക് അവസരം വരുന്നത്. ലക്ഷ്മി ഭാരതി നിന്നും ജയഭാരതിയിതേക്കുള്ള മാറ്റം അവിടെ നിന്നായിരുന്നു.

ശാരദയും ഷീലയും അടക്കിവാണിരുന്ന മലയാള സനിമയുടെ നായികാ സിംഹാസനം അധികം വൈകാതെ തന്നെ ജയഭാരതി സ്വന്തമാക്കി. പി.ഭാസ്കരന്റെ ‘കാട്ടുകുരങ്ങ്’ ജയഭാരതിയെ താരമാക്കി. 19–ാം വയസ്സിൽ ജയഭാരതി സിനിമയിലെ സെഞ്ചറി പൂർത്തിയാക്കി. 5 വർഷം കൊണ്ട് 100 സിനിമ! ഒത്തിരി മികച്ച കഥാപാത്രങ്ങളാണ് ജയഭാരതിയെ തേടി എത്തിയത്. ഇതാ ഇവിടെ വരെ, മരം, അവൾ വിശ്വസ്തയായിരന്നു, രാജഹംസം, വാടകയ്‌ക്കൊരു ഹൃദയം, സിന്ദൂരച്ചെപ്പ്, അയൽക്കാരി, രക്തമില്ലാത്ത മനുഷ്യൻ, അസ്തമയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള പരകായ പ്രവേശം പോലെ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ജയഭാരതിക്ക് സാധിച്ചിരുന്നു.


 



‘ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി’യാണ് ജയഭാരതി. സ്ക്രീനിൽ നിന്നുരുകാനും കത്തിജ്വലിക്കാനും ജയഭാരതിക്ക് വേണ്ടത് ക്ഷണനേരം മാത്രമാണ്. മികച്ച അഭിനയത്തിലൂടെ കേരള സർ‍ക്കാരിൻ്റെ ചലച്ചിത്രപുരസ്കാരം രണ്ടു തവണ ജയഭാരചിയെ തേടിയെത്തിയിട്ടുണ്ട്.

കൊല്ലം തേവള്ളി ഓലയിൽ തൂമ്പുവടക്കേൽ പി.ജി.ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി ജനിച്ച ജയഭാരതി മാതാപിതാക്കൾ വേർപിരിഞ്ഞതോടെ തമിഴ്നാട്ടിലെത്തി. നൃത്തത്തിന്റെ മികവിലൂടെയാണ് നടി സിനിമയിലേക്കെത്തുന്നത്.

Tags:    

Similar News