ജയന്റെ സിക്സ് പാക്ക് ബോഡിയും, ജെന്റിൽമാൻ ലുക്കിൽ പ്രേം നസീറും റാമ്പ് വോക്കിൽ തകർത്ത് താരങ്ങൾ

Update: 2024-12-12 07:34 GMT

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ( എ ഐ , നിർമ്മിത ബുദ്ധി )ഒരു സംഭവം തന്നെ. ഓരോ ദിവസവും എ ഐ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന പലതും ഉണ്ടാകുന്നത് അത്ഭുതത്തോടെയാണ് നമ്മൾ കാണുന്നത്. എന്നാൽ അതിൽ ഈ അടുത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധിക്കപ്പെട്ടതും വൈറലായതും മലയാള താരങ്ങളുടെ എ ഐ ദൃശ്യങ്ങൾ ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും എന്നതായിരുന്നു ഇതിൽ ആദ്യം വൈറലായ വീഡിയോ. പിന്നീട് മോഹൽലാലിന്റെ ലൂസിഫർ എന്ന ചിത്രത്തിലെ കഥാപാത്രമായ അബ്രാം ഖുറേഷിയായി അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്‌ടമായ നടൻ ജയൻ എത്തിയതും ഏറെ ഹിറ്റ് ആയിരുന്നു.  കോളിളക്കം എന്ന സിനിമയുടെ മാതൃകയിൽ ആണ് ജയനെ അവതരിപ്പിച്ചത്. ഹോളിവുഡ് തരാം ടോം ക്രൂസിനെയും ജയനൊപ്പം 'കോളിളക്കം 2' എന്ന പേരിൽ എത്തിയ എ ഐ വിഡിയോയിൽ കാണാമായിരുന്നു. നടൻ ബൈജു അടക്കം നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ഇത്തരമൊരു തിരിച്ചുവരവ് ഷെയർ ചെയ്ത്.


എന്നാൽ അതേപോലെ ഇപ്പോൾ വൈറലാകുന്ന മറ്റൊരു എ ഐ വീഡിയോ ആണ് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറും, ജയനും, ഇന്നസെന്റ്, ജഗതി എന്നിവർ ഫാഷൻ ഷോയിൽ റാമ്പ് ചെയ്യുന്നത്. മല്ലു റീലിസ് ന്യൂ എന്ന എ ഐ ക്രിയേറ്റർ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. നീല ട്രൗസറും, നീല ജാക്കറ്റും ധരിച്ചു ന്യൂ ജനറേഷൻ ക്യാഷൽ ലുക്കിൽ സിക്സ് പാക്ക് ബോഡി കാണിച്ചു ആണ് ജയൻ റാമ്പ് വോക് ചെയ്യുന്നത്. 'ഉല്ലാസ പൂത്തിരികൾ ' എന്ന് തുടങ്ങുന്ന കാണാമെന്നു ജയൻ നടന്നു വരുമ്പോൾ കേൾക്കുന്നത്. രണ്ടാമതായി എത്തുന്നത് പ്രേം നസീർ ആണ്. കോട്ടും സ്യുട്ടും കളർ ഫുൾ ഷർട്ട് ഷിർട്ടും ധരിച്ചു ഒരു ജെന്റിൽമാൻ ലുക്കിൽ ആണ് പ്രേം നസീറിന്റെ വരവ് . 'നിൻ പഥങ്ങളിൽ നിർത്തമാടിടും'എന്ന ഗാനമാണ് പ്രേം നാസറിന്റെ ചുവടിന് നൽകിയിരിക്കുന്നത്.

പിന്നാലെ മലയാളത്തിന്റെ ഹാസ്യസാമ്രട്ടുകളായ ഇന്നസെന്റും ജഗതി ശ്രീകുമാറും എത്തുന്നു. നീല പാന്റ്സും ഷർട്ടും അതിനു മുകളിൽ ഫ്ലോറൽ ബ്ലെയിസറും ധരിച്ചു ഇന്നസെന്റ് ആണ് റാമ്പ് വോക് നടത്തുന്നത്. ഓറഞ്ച് പാന്റും,മഞ്ഞ വരയൻ ഷർട്ടും അതിനു മുകളിൽ നീലയും ഓറഞ്ചും നിറത്തിലുള്ള ബ്ലെയിസർ ധരിച്ചാണ് ജഗതി ശ്രീകുമാറിന്റ വരവ്.

പ്രിയപ്പെട്ട താരങ്ങളുടെ ഇങ്ങനെയൊരു ലൂക്ക് കണ്ട് വളരെ ആവേശത്തിലാണ് ആരാധകർ. നാസ്സർ ജയൻ കോമ്പൊയിക്കാണ് കൂടുതൽ ആരാധകർ. 

Tags:    

Similar News