ശ്രീക‍ൃഷ്ണൻ-കുചേലൻ ബന്ധത്തിൽ നിന്നാണ് ‘കഥ പറയുമ്പോൾ’ ഉണ്ടായത്, കഥ വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞു: ശ്രീനിവാസൻ

By :  Aiswarya S
Update: 2024-10-07 14:21 GMT

കഥ പറയുമ്പോൾ എന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് മമ്മൂട്ടിയും ഇന്നസെന്റും കരഞ്ഞുവെന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ. കഥ പറയുമ്പോൾ എന്ന സിനിയുടെ ക്ലൈമാക്സ് ആലോചിച്ച് എഴുതിയതാണെന്നും സ്ക്രീപ്ട് വായിച്ചപ്പോൾ കണ്ണൂനീർ പേപ്പറിൽ വീണെന്നും ശ്രീനിവാസൻ പറഞ്ഞു.

“കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ വിജയം അതിന്റെ ക്ലൈമാക്സാണ്. വായിച്ച പുസ്തകങ്ങളിലൂടെയാണ് എനിക്ക് ഓരോ സീനുകളും കിട്ടുന്നത്. സാ​​​ഹിത്യനിരൂപണങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ശ്രീകൃഷണൻ, കുചേലൻ ബന്ധത്തെ കുറിച്ച് ആരോ പറ‍ഞ്ഞ കഥ ഓർമയിലുണ്ടായിരുന്നു. അപ്പോൾ തന്നെ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദബന്ധത്തെ കുറിച്ച് കഥ എഴുതാമെന്ന് തീരുമാനിച്ചു.

ഓരോ ദിവസം വന്ന് ഓരോ വരികൾ എഴുതുമായിരുന്നു. പല പല പേപ്പറുകളിലായി എഴുതിയ സ്ക്രിപ്ട് ഷൂട്ടിം​ഗ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് മുഴുവനായും വായിച്ചുനോക്കിയത്. വായിക്കുന്നതിനിടയിൽ എന്റെ കണ്ണിൽ നിന്ന് വെള്ളം സ്ക്രീപ്ടിൽ വീണു. അപ്പോൾ തന്നെ സിനിമ വിജയിച്ചുെവെന്ന് ഞാൻ ഉറപ്പിച്ചു.

അടുത്ത ദിവസം സ്ക്രിപ്ട് വായിച്ച് ഇന്നസെന്റും മമ്മൂട്ടിയും കരഞ്ഞു. ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിയ്‌ക്ക് അഭിനയിക്കാൻ വലിയ ബു​ദ്ധിമുട്ടായിരുന്നു. സംസാരിക്കുന്ന സമയത്ത് കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടേയിരുന്നു. അതുപോലെ, വരവേൽപ് എന്ന സിനിമ എന്റെ അച്ഛന്റെ കഥയായിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.

ബസ് കൂലിയ്‌ക്ക് പോലും കാശില്ലാതിരുന്ന കാലത്ത് മമ്മൂട്ടിയാണ് എനിക്ക് പണം നൽകി സഹായിച്ചത്. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വീട്ടിൽ പോകാനൊക്കെ അദ്ദേഹമാണ് പണം തന്നിരുന്നത്. ഒരു ദിവസം 500 രൂപ നൽകിയിരുന്നു. കല്യാണത്തിന് താലി വാങ്ങാനും മമ്മൂട്ടിയാണ് സഹായിച്ചത്”.

എന്റെ കൈയ്യിൽ കുറച്ച് കാശ് വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറ‍ഞ്ഞിരുന്നു, കുറെ പണം നിങ്ങൾക്ക് ഞാൻ തരാനുണ്ട്. അതൊക്കെ കൈയ്യിൽ തന്നെ വച്ചേക്കൂ എന്നാണ് മമ്മൂട്ടി അന്ന് എന്നോട് പറഞ്ഞത്. ഒരുവിധത്തിലും എന്റെ കൈയ്യിൽ നിന്ന് പണം വാങ്ങാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് സമ്മാനമായി ഞാൻ സ്വർണം വാങ്ങിച്ചുകൊടുത്തെന്നും ശ്രീനിവാസൻ പറഞ്ഞു.

Tags:    

Similar News