വിവാഹത്തിനായി ദിവസങ്ങൾ എണ്ണി കാളിദാസും താരിണിയും
നടൻ കാളിദാസ് ജയറാമും ഫാഷൻ മോഡലുമായ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം ഇരുവരും ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനായി ഇനി ബാക്കിയുള്ളത്. ഇരുവരും തങ്ങളുടെ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹ ദിവസം അടുത്ത് അവരുകയാണെന്ന കാര്യം അറിയിച്ചത്. നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെയും വീട്ടിൽ ഇനി കല്യാണ ഒരുക്കങ്ങൾ ആണ്. വിവാഹത്തിനായുള്ള ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിന്, ജയറാമും പാർവ്വതിയും കാളിദാസും നൽകുന്ന ചിത്രം നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡിസംബർ 7ന് നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഗംഭീര പരുപാടി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 2023 നവംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിച്ഛയം നടന്നത്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇതും. വിവാഹ നിച്ഛയ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
കാളിദാസിന്റെ അനിയത്തി ചക്കി എന്ന് വിളിക്കുന്ന മാളവികയും ബിസിനസ്സുകാരൻ നവഗിരീഷും തമ്മിലുള്ള വിവാഹം ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു നടന്നത്. തെന്നിന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരും താരങ്ങളും പങ്കെടുത്ത വിവാഹമായിരുന്നു അത്. അതേസമയം കാളിദാസ് - താരിണി വിവാഹത്തിലും ഇതേപോലെ നിരവധി താരങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.