കല്‍ക്കി 2898 എഡി ഒടിടി റിലീസ് വൈകും
ചിത്രം ഒടിടി യിൽ കാണാൻ ആഗ്രഹിച്ചിരുന്നവർ കുറച്ചു കൂടെ കാത്തിരിക്കേണ്ട വരും.
നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി വന്ന കൽക്കി 2898 എഡി വലിയ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മുതൽ വലിയ തരത്തിലുള്ള പ്രേക്ഷക സ്വീകാര്യത ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രം ഇതിനോടകം 500 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോർട്ട്. അധികം വൈകാതെ 1000 കോടി ക്ലബ്ബിൽ ചിത്രം എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ഒടിടി റിലീസ് വൈകിപ്പിക്കാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.
അതേ സമയം ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പിന്റെ നെറ്റ്ഫ്ലിക്സും. സെപ്റ്റംബര്‍ രണ്ടാം ആഴ്‍ചയിലേക്ക് ഒടിടി റിലീസ് മാറ്റിവയ്‍ക്കാൻ നിര്‍മാതാക്കള്‍ ചര്‍ച്ച തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചിത്രം ഒടിടി യിൽ കാണാൻ ആഗ്രഹിച്ചിരുന്നവർ കുറച്ചു കൂടെ കാത്തിരിക്കേണ്ട വരും. തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കണ്ട ഒരു ചിത്രമാണ് കൽക്കി. ഇന്ത്യൻ സിനിമയിൽ ഇതുവരെ വന്നതിൽ ഏറ്റവും ചെലവ് കൂടിയ ചിത്രം കൂടെയാണ് കൽക്കി എന്നാണ് റിപ്പോർട്ട്.