കൽക്കി, മഞ്ഞുമേൽ ബോയ്സ് , ആവേശം: 2024-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളിൽ സൗത്ത് ഇന്ത്യൻ തേരോട്ടം.

പട്ടികയിൽ ആദ്യ പത്തിൽ 2 മലയാള സിനിമകളും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്.

Update: 2024-12-11 11:22 GMT

2024-ൽ സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി വിസ്മയിപ്പിക്കുന്ന ചിത്രങ്ങളുമായി ആണ് എത്തിയത്. സൗത്ത് ഇന്ത്യൻ അഭിനേതാക്കൾ തങ്ങളുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും ദേശീയ അതിർത്തികൾക്കപ്പുറത്തുള്ള അംഗീകാരങ്ങൽ നേടിയെടുത്ത വർഷമാണ് 2024. ഇപ്പോൾ, ഗൂഗിളിൻ്റെ 2024-ലെ ഏറ്റവും കൂടുതൽ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ ആറ് സൗത്ത് സിനിമകൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.അതിനൊപ്പം പട്ടികയിൽ ആദ്യ പത്തിൽ 2 മലയാള സിനിമകളും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ബോളിവുഡ് ഇൻഡസ്ട്രിയിൽ ഈ വർഷം ചരിത്രം നേട്ടം കൊണ്ടുവന്ന ചിത്രമാണ് ശ്രദ്ധ കപൂർ രാജ് കുമാർ റാവു ചിത്രം 'സ്ത്രീ 2' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹിന്ദി ചിത്രം. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം 874 കോടിയാണ് ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ നേടിയത്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്, പ്രഭാസ് നായകനായ കൽക്കി 2898 എഡിയാണ്. ബോക്‌സ് ഓഫീസിൽ നേടിയ വൻ വിജയം കണക്കിലെടുത്ത് നാഗ് അശ്വിൻ സംവിധാനം മൾട്ടി സ്റ്റാർ ചിത്രം രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 979 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. അഞ്ചാം സ്ഥാനത്തുള്ള തേജ സജ്ജയുടെ ഹനു-മാൻ ആണ്.

വിജയ് സേതുപതിയുടെ സ്ലീപ്പർ ഹിറ്റായ മഹാരാജ ആണ് ആണ് ആറാം സ്ഥാനത്തുള്ള ചിത്രം.ഇന്ത്യയിൽ വൻതോതിൽ വിജയിച്ചതിന് ശേഷം, ചിത്രം ചൈനയിലും,ജപ്പാനിലും റിലീസ് ചെയ്തിരുന്നു.

ഈ വർഷം ഏറെ നിരൂപക പ്രശംസ നേടിയ മലയാള ചിത്രമായ മഞ്ഞുമേൽ ബോയ്സ് ആണ് പട്ടികയിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം സാങ്കേതിക വശങ്ങൾ, അഭിനയം, തിരക്കഥ, സംവിധാനം എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ പ്രേക്ഷകരിൽ നിന്ന് നിരൂപക പ്രശംസ നേടിയിരുന്നു.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ, ഒരു എൻ്റർടെയ്‌നർ എന്നതിലുപരി പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ചിത്രമാണ് മഞ്ഞുമേൽ ബോയ്സ് . വിജയ് നായകനായ വെങ്കട് പ്രഭു ചിത്രം ഗോട്ട് ആണ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത്. പ്രഭാസിന്റെ തന്നെ മറ്റൊരു ചിത്രമായ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ പട്ടികയിൽ ഒൻപതാം സ്ഥാനവും ഫഹദ് ഫാസിലിൻ്റെ ആവേശം പത്താം സ്ഥാനവും ആണ് നേടിയിരിക്കുന്നത്.

ഇന്ത്യൻ ഷോ വിഭാഗത്തിൽ , സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്സ് സീരീസ് ഹീരാമാണ്ഡി: ദി ഡയമണ്ട് ബസാർ ഒന്നാം സ്ഥാനവും കരൺ അൻഷുമാൻ, പുനീത് കൃഷ്ണയുടെ ആമസോൺ പ്രൈം വീഡിയോ സീരീസ് മിർസാപൂർ രണ്ടാം സ്ഥാനവും നേടി. ദി ലാസ്റ്റ് ഓഫ് ആസ്, ബിഗ് ബോസ് 17, പഞ്ചായത്ത് എന്നിവയാണ് ആദ്യ അഞ്ചിൽ എത്തിയിരിക്കുന്ന ഇന്ത്യൻ ഷോകൾ.

Tags:    

Similar News