'കള്ളം' ട്രെയിലർ തരംഗമാകുന്നു, ചിത്രം 13 ന് എത്തും.

Update: 2024-12-10 11:27 GMT

കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കള്ളം. ഈ മാസം 13 ന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ടെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കള്ളം. കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്.ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്,പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അജാസ്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ,ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഛായാഗ്രഹണം - മാർട്ടിൻ മാത്യു, പശ്ചാത്തല സംഗീതം - മധു പോൾ, സംഗീതം - ജിഷ്ണു തിലക്, പി ആർ ഓ പി.ആർ. സുമേരൻ. എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

Tags:    

Similar News