സൂര്യയുടെ 600 കോടി ചിത്രത്തിനു വെല്ലുവിളിയായി കങ്കുവ നേരിട്ട പരാജയം
തമിഴ് സിനിമ ഇൻഡസ്ട്രിയ്ക്ക് ഇപ്പോൾ മൊത്തത്തിൽ സമയദോഷമാണ്. എന്തെല്ലാമോ ചെയ്യുന്നുണ്ടെങ്കിൽ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല. കമൽ ഹാസനും, ദളപതിയും വിചാരിച്ചി്ട്ട് ബോക്സ് ഓഫീസിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നു മാത്രമല്ല നാണം കേട്ടെന്നു തന്നെ പറയാം. പിന്നീട് ദോഷം മാറ്റാൻ സാക്ഷാൽ സൂപ്പർ സ്റ്റാർ എത്തിയിട്ടും ബോക്സ് ഓഫീസിൽ കുലിങ്ങിയില്ല. ഒടുവിൽ ഇപ്പോൾ നടിപ്പിന് നായകൻ സൂര്യയും വമ്പൻ ഹൈപ്പിൽ എത്തിയിരുന്നു. ബോക്സ് ഓഫിയ്‌സിന് ഏശിയിട്ട് പോലുമില്ലായെന്നു മാത്രമല്ല കണ്ടിരുന്ന പ്രേഷകരുടെ മാനസിക നിലയെ വരെ അത് ബാധിച്ചു.പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളു,
ഇന്ത്യൻ 2, ഗോട്ട് , വേട്ടയാണ്, ദേ ഇപ്പോൾ കങ്കുവ, തമിഴ് സിനിമ ഇൻഡസ്ട്രയുടെ മുൻ നിര താരങ്ങളുടെ ഈ വർഷത്തെ ബിഗ് ബജറ് ചിത്രങ്ങളായിരുന്നു ഇതെല്ലാം. വമ്പൻ ഹൈപ്പിൽ എത്തിയ ഈ ചിത്രങ്ങളെല്ലാം വലിയ പരാജയങ്ങളും വിമര്ശനങ്ങളുമായിരുന്നു നേരിട്ടത്.
സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി ടി ജെ ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയാൻ. തമിഴിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പിനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം 300 കോടി ബഡ്ജറ്റിലാണ് ഒരുക്കിയത്. എന്നാൽ ചിത്രത്തിന് മികച്ച പ്രകടനം ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചില്ല. ഇതിൽ വലിയ നഷ്ടമായിരുന്നു ലൈക്ക പ്രൊഡക്ഷൻസ് നേരിട്ടത്. 200 കോടി മാത്രമായിരുന്നു ചിത്രം നേടിയത്. വേട്ടയാനിലൂടെ നഷ്ടം നേരിട്ടതോടെ നഷ്ടം നികത്തനായി തങ്ങൾക്കൊപ്പം മറ്റൊരു ചിത്രം ചെയ്യണമെന്ന നിബന്ധന ലൈക്ക പ്രൊഡക്ഷൻസ് രജനി കത്തിന് മുന്നിൽ വെച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് രജനിയുമായി ചേർന്ന് അടുത്ത കാലങ്ങളിൽ ചെയ്ത ചിത്രങ്ങളെല്ലാം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്തിരൻ 2.0,ദർബാർ, ലാൽ സലാം എന്നിവയെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ്. ഇതിൽ ദർബാർ ലാൽ സലാം എന്നി ചിത്രങ്ങളുടെ മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ കഴിയാത്തവണ്ണം പരാജയങ്ങളായിരുന്നു. എന്നാൽ അതിനനുസരിച്ചു തന്റെ പ്രതിഫലം കുറയ്ക്കാൻ താരം തയാറായതുമില്ല . ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ലൈക്കയുടെ ഈ തീരുമാനം.
ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം എത്തിയ സൂര്യ ചിത്രമായിരുന്നു കങ്കുവ. 2022ൽ 'എതിർക്കും തുനിത്തവൻ' ആയിരുന്നു സൂര്യയുടെ തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം. എന്നാൽ ott റിലീസിലൂടെ മാജിക് ഹിറ്റ് കാട്ടുന്ന താരത്തിന് ബോക്സ് ഓഫീസിൽ കണ്ടക ശനിയാണെന്നു പറയാം. 350 കോടി ബഡ്ജറ്റിൽ പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ചിരുതൈ ശിവയായിരുന്നു. ചിത്രമിറങ്ങി 6 ദിവസം കഴിഞ്ഞിട്ടും 59.9 കോടിയാണ് ബോക്സ് ഓഫീസിൽ നേടാൻ കഴിഞ്ഞത്. അതിനോടൊപ്പം കടുത്ത വിമർശനങ്ങളും ട്രോളുകൾ ചിത്രം നേടുന്നുണ്ട്. ചിത്രം കണ്ടിറങ്ങിയപ്പോൾ അമിതമായ ശബ്‍ദം കാരണം തലവേദന നേരിട്ടു എന്നായിരുന്നു പ്രേഷകരുടെ പ്രതികരണം. അതിനു ശേഷം ചിത്രത്തിൽ നിരവധി അഴിച്ചു പണികളും നടത്തിയിരുന്നു. തിയേറ്ററിൽ സൗണ്ട് കുറയ്ക്കുക, 12 മിനിറ്റോളം ഉള്ള സീനുകൾ കട്ട് ചെയ്ത കളയുക എന്നിവയടക്കം ചെയ്തിട്ടും മാറ്റമൊന്നും സംഭവിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിൽ സൂര്യയെ നായകനാക്കി പ്ലാൻ ചെയുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും ആശയക്കുഴപ്പത്തിലാണ്.
രാകേഷ് ഓം പ്രകാശ് സംവിധാനം ചെയ്യുന്ന ' കർണ' , 600 കോടി ബഡ്ജറ്റിൽ ആണ് എക്സൽ എന്റർടൈൻമെന്റ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. എന്നാൽ കങ്കുവ നേരിട്ട ഈ വലിയ പരാജയം ചിത്രത്തിന്റെ നിർമ്മാതാക്കളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സംവിധായകൻ ഓം പ്രകാശിനോട് ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കാൻ നിർമ്മാണ കമ്പിനി ആവിശ്യപ്പെട്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. സംവിധായകൻ ബഡ്ജറ്റിൽ വിട്ടു വീഴ്ച ചെയ്തില്ലെങ്കിൽ എക്സൽ എന്റെർറ്റൈന്മെന്റ്സ് പ്രോജെക്ടിൽ നിന്ന് പിന്മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം 2013ൽ പുറത്തിറങ്ങിയ 'ബാഗ് മിൽക്ക ബാഗ്' ആണ് രാകേഷ് ഓം പ്രകാശിന്റെ ഹിറ്റ് ചിത്രം. അതിനു ശേഷം സംവിധായകന്റെ ഹിറ്റ് ചിത്രം ഉണ്ടായിട്ടില്ല. ഈ അവസരത്തിൽ ഇത്തരമൊരു എടുത്തു ചട്ടം അപകടകരമാണെന്ന് തോന്നുന്നത് സ്വാഭാവികം.
രണ്ടു ഭാഗമായി ആയിരിക്കും കർണൻ ഒരുക്കുക എന്നാണ് സംവിധയകാൻ നേരത്തെ അറിയിച്ചത് . മഹാഭാരത കഥാപാത്രമായ കർണ്ണന്റെ കഥ പറയുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ സൂര്യ എത്തുമ്പോൾ, ജൻവി കപൂർ ആയിരിക്കും ദ്രൗപതിയായി എത്തുക. 2024ന്റെ അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന അവസരത്തിലായിരുന്നു ഇത്തരമൊരു വെല്ലു വിളി വന്നത്.
ഇതിനിടെ കങ്കുവ നേരിട്ട ഈ പരാജയത്തിന് പിന്നാലെ തമിഴ് നാട്ടിലെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ യൂട്യൂബ് ചാനലുകളും റിവ്യൂവേഴ്‌സിനെയും തിയേറ്റർ പരിസരത്തുനിന്നും ബാൻ ചെയ്യണമെന്ന ആവിശ്യം അറിയിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂകൾ വരുന്നതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്നാണ് പ്രൊഡ്യൂസഴ്സ് അസ്സ്സോസിയേഷൻ വാദിക്കുന്നത്.