മലയാള സിനിമകളുടെ റീമേക്ക് അവകാശങ്ങൾ വാരിക്കൂട്ടി കരൺ ജോഹർ
Karan Johar grabs the remake rights of Malayalam movies
‘ഹൃദയം’ എന്ന സിനിമയ്ക്ക് പിന്നാലെ വീണ്ടും മലയാള സിനിമകളുടെ റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ‘ആവേശ’ത്തിന്റെ റീമേക്ക് അവകാശമാണ് കരൺ ജോഹർ വാങ്ങിയിരിക്കുന്നത്.
സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാർത്തകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദി റീമേക്കിനെ കുറിച്ചുള്ള വാർത്ത പുറട്ട് വരുന്നത്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം 154.60 കോടി രൂപയാണ് തിയേറ്ററിൽ നിന്നും നേടിയത്.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്‌നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.