സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല, റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ആശങ്കപ്പെടുന്നില്ല; കീർത്തി സുരേഷ്

Keerthy Suresh;

By :  Aiswarya S
Update: 2024-08-14 08:49 GMT

തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് നടി കീർത്തി സുരേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ‘രഘുതാത്ത’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് കീർത്തി . ഇതിനിടെ നൽകിയ ഒരു അഭിമുഖത്തിലാണ് കീർത്തി താൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നത്.

ഭാവിയിലെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് മറുപടി നൽകി കൊണ്ടാണ് കീർത്തി സംസാരിച്ചത്. ഗിവ് ആൻഡ് ടേക്ക് ആയിരിക്കണം. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കിൽ തനിക്ക് തോന്നുന്നത് അത് മതിയാകും എന്നുമാണ്.

ലവ് എന്നത് ജീവിതകാലത്തേയ്ക്കുള്ള സ്‌നേഹമാണ്. സിംഗിൾ റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഒരിക്കലും ആശങ്കപ്പെടുന്നില്ല. ഒരിക്കലും സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ല എന്നാണ് കീർത്തി പറഞ്ഞിരിക്കുന്നത്. കീർത്തിയുടെ വാക്കുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags:    

Similar News