കീർത്തി ജാതിയും മതവും നോക്കില്ല; താമസിയാതെ ബോധ്യപ്പെടും: ആലപ്പി അഷ്റഫ്

By :  Aiswarya S
Update: 2024-11-05 09:31 GMT
കീർത്തി ജാതിയും മതവും നോക്കില്ല; താമസിയാതെ ബോധ്യപ്പെടും: ആലപ്പി അഷ്റഫ്
  • whatsapp icon

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയാണ് കീർത്തി സുരേഷ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായ കീർത്തി മാതാപിതാക്കളായ ജി സുരേഷ് കുമാറിന്റെയും മേനക സുരേഷിന്റെയും പാത പിന്തുടർന്നാണ് സിനിമാ രം​ഗത്തേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് കരിയറിൽ ശ്രദ്ധിക്കപ്പെടാൻ കീർത്തിക്ക് കഴിഞ്ഞു. മലയാളത്തിൽ ചെയ്ത ​ഗീതാഞ്ജലി ആയിരുന്നു നായികയായുള്ള ആദ്യ സിനിമ. തമിഴകത്തേക്ക് കടന്ന ശേഷമാണ് കീർത്തിക്ക് താര പദവിയിലേക്ക് ഉയരാൻ കഴിഞ്ഞത്. സൂപ്പർസ്റ്റാറുകളുടെ നായികയായി കീർത്തി തിളങ്ങി..

തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ​ദേശീയ പുരസ്കാരവും കീർത്തി നേടി. താരമായ ശേഷം കീർത്തിയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിട്ടുണ്ട്. നടി പ്രണയത്തിലാണെന്ന് പലപ്പോഴും അഭ്യൂഹം. ഒരിക്കൽ സുഹൃത്തിനൊപ്പം പങ്കുവെച്ച ഫോട്ടോ ​ഗോസിപ്പുകൾക്ക് കാരണമായി. എന്നാൽ പിന്നീട് കീർത്തിയും കുടുംബവും ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ഇപ്പോഴിതാ കീർത്തി സുരേഷിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് നൽകിയ സൂചനയാണ് ചർച്ചയാകുന്നത്. കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നു. സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്.

നിങ്ങൾക്കും താമസിയാതെ ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് പറഞ്ഞത്. ആ പറഞ്ഞത്. ഇത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് കമന്റ് ബോക്സിൽ ചിലരുടെ ചോദ്യം. വിവാഹ സൂചന അവസാന ഭാ​ഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കീർത്തിയുടെ വിവാഹം തീരുമാനിച്ചോ എന്ന അഭ്യൂഹം ശക്തമാകു

താൻ സിംഗിൾ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും കീർത്തി സുരേഷ് അന്ന് വ്യക്തമാക്കി. സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന വിവാഹമായിരിക്കും കീർത്തിയുടേതെന്ന് ഉറപ്പാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. പൊതുവെ തന്റെ സ്വകാര്യതയെക്കുറിച്ച് കീർത്തി അധികം സംസാരിക്കാറില്ല. രഘു താത്ത എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

Tags:    

Similar News