' ചർച്ചകൾ തുടരട്ടെ' ;പൊതു സമൂഹത്തിനോട് മാപ്പ് പറഞ്ഞു നടൻ വിനായകൻ

Update: 2025-01-21 08:14 GMT

അയൽക്കാരനോട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, അസഭ്യം പറയുകയും, നഗ്നത പ്രദർശനം നടത്തുകയും ചെയ്ത വിഷയത്തിൽ നടൻ വിനായകൻ  പൊതു സമൂഹത്തോട് മാപ്പ് അപേക്ഷിക്കുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു വിനായകന്റെ കുറ്റ സമ്മതവും മാപ്പ് അപേക്ഷയും. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും ,തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്. 

"സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല.

എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ

മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ", എന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ വിനായകൻ പറഞ്ഞത്.

ഇന്നലെ മുതലാണ് സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് അസഭ്യം വർഷം നടത്തുന്ന വിനായകന്റെ വീഡിയോ വൈറലായത്. അസഭ്യം പറയുന്നതിനിടയിൽ വിനായകൻ കാല് നിലത്തുറയ്ക്കാതെ കുഴഞ്ഞു വീഴുന്നതും, വസ്ത്രം മാറ്റി നഗ്നത പ്രദർശനവും നടത്തുന്നത് ആണ് വിഡിയോയിൽ കാണാൻ സാധിക്കും.ഇയാൾ മദ്യലഹരിയിലോ , മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്‍തിട്ട് ഉണ്ടാകാം. അയല്‍വാസികളോടാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് വിവരം. വീഡിയോ വൈറലായതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും പൊതുജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടനെതിരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി പൊലീസ് അറിയിച്ചത്.  

അതേസമയം, ഇതാദ്യമായല്ല പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ വിനായകൻ ശ്രദ്ധ നേടുന്നത്.മദ്യലഹരിയിലായിരുന്ന ഇയാൾ പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ട്.

Tags:    

Similar News