ഒരു ഒന്നൊന്നര ഐറ്റം ലോഡിങ് ; ഉദ്വേഗം നിറച്ച് റൈഫിൽ ക്ലബ് ട്രയ്ലർ

Update: 2024-12-04 13:50 GMT

ആഷിക് അബു ശ്യാം പുഷ്കർ ടീമിന്റെ പുതിയ ചിത്രമായ റൈഫിൽ ക്ലബ്ബിന്റെ ട്രയ്ലർ എത്തി. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിക് അബു, വിൻസെന്റ് വടക്കൻ, വിശാൽ വിൻസെന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ആക്ഷൻ കോമിക് ഡ്രാമ ജേർണറിൽ എത്തുന്നതാണ്.

വിജയരാഘവൻ,വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്മി , ദിലീഷ് പോത്തൻ, വിനീത് കുമാർ,ഉണ്ണിമായ പ്രസാദ്, സുരേഷ് കൃഷ്ണ, സഞ്ജു ശിവറാം ,ഹനുമാൻ കൈൻഡ് ,അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന താരങ്ങൾ. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടെയാണ് ഇത്. മാസും ആക്ഷനും കോമഡിയും നിറഞ്ഞ ഒരു ഫുൾ പാക്ക് ചിത്രമായിരുമെന്നു ട്രയ്ലർ ഉറപ്പു നൽകുന്നു.റെട്രോ സ്റ്റൈൽ ആണ് ചിത്രത്തിനുള്ളത്. വേട്ടയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഒരു സിനിമ താരത്തിന് അടുത്ത ചിത്രത്തിന്റെ കഥാപാത്രത്തിനായി വേട്ട ചെയ്യുന്നത് പഠിക്കാൻ എത്തുന്നതാണ് ട്രെയ്ലറിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ പറ്റുന്ന കഥയാണ് റൈഫിൽ ക്ലബ്ബിന്റെ ട്രെയ്ലർ നിന്നും വ്യക്തമാകുന്നത്. കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിലെ വളരെ വ്യത്യസ്തമായ കഥാപാത്രത്തിന്റയും പ്രകടനത്തിനും ശേഷം വിജയ റകഹവന്റെ മികച്ചൊരു പ്രകടനം റൈഫിൽ ക്ലബ്ബിലും പ്രതീക്ഷിക്കാം. ആക്ഷൻ ക്വീൻ വാണി വിശ്വനാഥിന്റെയും മാസ് കഥാത്രമായിരിക്കും ചിത്രത്തിൽ. ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത് ആഷിക് അബു തന്നെയാണ്. വളരെ വ്യത്യസ്ഥമായ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നു പ്രതീഷിക്കാം. വളരെ ഗംഭീരമായ അസ്‌തറ്റിക് റെട്രോ ഫീൽ ഉള്ള മ്യൂസിക് ആണ് റെക്സ് വിജയ് ട്രെയ്ലറിന്റെ തുടക്കത്തിൽ നൽകിയതെങ്കിൽ ആക്ഷൻ രംഗങ്ങൾ വരുമ്പോൾ സംഗീത സംവിധായകന്റെ വേറിട്ടൊരു സ്റ്റൈൽ ആണ് നൽകിയിരിക്കുന്നത്. ഡിസംബർ 19 നു പുറത്തിറങ്ങുന്ന ചിത്രം ക്രിസ്തുമസ് ഹിറ്റ് ആകുമെന്ന് ഉറപ്പിക്കാം

Tags:    

Similar News