ഇന്ത്യന്‍ 2വിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പൂട്ട്

എന്നാൽ ചിത്രത്തില്‍ നിന്നും ഏഴ് തമിഴ്, ഇംഗ്ലീഷ് വാക്കുകള്‍ മാറ്റാന്‍ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

By :  Athul
Update: 2024-07-06 12:07 GMT

കമൽഹാസന്‍ നായകനായി എത്തുന്ന ഷങ്കർ ചിത്രമാണ് ഇന്ത്യൻ 2. ചിത്രത്തിനായി ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ 2 വിന് സെന്‍സര്‍ ബോര്‍ഡ് യു/എ സർട്ടിഫിക്കറ്റ് നല്‍കി. എന്നാൽ ചിത്രത്തില്‍ നിന്നും ഏഴ് തമിഴ്, ഇംഗ്ലീഷ് വാക്കുകള്‍ മാറ്റാന്‍ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. 'ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം ചില വാക്കുകള്‍ നീക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. അതേ സമയം ശരീരം കാണിക്കുന്ന ചില ഭാഗങ്ങള്‍ ബ്ലെറര്‍ ചെയ്യാനും നിര്‍ദേശമുണ്ട്. 3 മണിക്കൂറാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, നെടുമുടി വേണു, വിവേക്, സമുദ്രക്കനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാശ്, മനോബാല, ദീപാ കിഷോർ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 12 നു തിയേറ്ററുകളിൽ എത്തും .

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് സംഗീതം നൽകിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. 

Tags:    

Similar News