ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഫഹദ് പിൻമാറുന്നു? !

ഡേറ്റ് പ്രശ്‌നങ്ങൾ കാരണമാണ് ഈ റോള്‍ ഫഹദ്  നിരസിച്ചത് എന്നാണ് വിവരം. 

By :  Athul
Update: 2024-07-14 07:29 GMT

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കൂലി'. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചു കഴിഞ്ഞു. കാസ്റ്റിംഗിന്‍റെ അടക്കം കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന്  അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമാകുവാന്‍ അണിയറപ്രവർത്തകർ ഫഹദ് ഫാസിലിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേ സമയം ഈ ഓഫര്‍ ഫഹദ് വേണ്ടെന്നുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്‌നങ്ങൾ കാരണമാണ് ഈ റോള്‍ ഫഹദ്  നിരസിച്ചത് എന്നാണ് വിവരം. 

എന്നാൽ ആരാധകർ കാത്തിരിക്കുന്നത് 'കൂലി' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്നതാണ്. ഭാഗമാണ് എങ്കിൽ ഫഹദും ഉണ്ടാകണമല്ലോ. ലോകേഷിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ വിക്രമിന്‍റെ ഭാഗമായിരുന്നതിനാൽ ഫഹദും ലോകേഷും തമ്മിൽ നല്ല അടുപ്പത്തിലാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ (എൽസിയു) പ്രധാന ഭാഗമാണ് ഫഹദ് ചെയ്യുന്ന അമര്‍ എന്ന വേഷം. റിപ്പോർട്ടുകൾ പ്രകാരം കൂലിക്ക് വേണ്ടി ചിത്രത്തിന്‍റെ അണിയറക്കാര്‍ ഫഹദിനെ കാണുകയും അദ്ദേഹവുമായി ചിത്രത്തിലെ റോള്‍ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ പുഷ്പ അടക്കം നിരവധി പ്രോജക്ടുകൾ ചെയ്യുന്നതിനാൽ ഫഹദ് പ്രോജക്റ്റിൽ സഹകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 

Tags:    

Similar News