മലയാള സിനിമ വളരുന്നു; നായികയെ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തും: ചിദംബരം

By :  Aiswarya S
Update: 2024-09-03 07:15 GMT

മലയാളത്തിൽ സിനിമയും പ്രേക്ഷകരും മാറിയെന്ന് സംവിധായകൻ ചിദംബരം. മലയാളി പ്രേഷകർ ഇന്ത്യയിൽ തന്നെ മികച്ചതാണ്. തട്ടിക്കൂട് മലയാളത്തിൽ പറ്റില്ല. എല്ലാം കൃത്യമാകണം. സിനിമ മാറിയതിനൊപ്പം കാണുന്ന പ്രേക്ഷകരുണ്ടായെന്നും ചിദംബരം പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിലെ നടിമാരില്ലത്തത് റിയൽ ലൈഫ് സിനിമയായത് കാരണമാണെന്നും ചിദംബരം.

ഏത് തരത്തിലുമുള്ള ചിന്തയ്ക്ക് മലയാള സിനിമയ്ക്ക് കടിഞ്ഞാണില്ല. സാമ്പത്തികം മാത്രമാണ് പ്രശ്നം. മലയാളികൾ, കൊറിയൻ ഡ്രാമയും ജപ്പാനീസ് സിനിമകളും കാണാൻ തുടങ്ങി, സയൻസ് ഫിക്ഷൻ കാണുന്നു. കൂടുതൽ മാറ്റമുണ്ടാകുന്നത് ആശയപരമായി പുതിയ മേഖലകളിലേക്ക് കടക്കാനാകും. മലയാളം സിനിമ വലുതാകുമ്പോൾ വലിയ ചിന്തകളിലേക്ക് കടക്കും. എന്നാൽ 2 മണിക്കൂർ എന്ന സ്ട്രക്ചർ മാറില്ലെന്നും ചിദംബരം വ്യക്തമാക്കി.

തൊഴിലിടത്ത് തുല്യത വരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല. കൃത്യമായ നടപടിയും തീരുമാനം ഉണ്ടാകണം. നവോഥാനം എല്ലാവ‌‌ർക്കും ദഹിച്ചെന്ന് വരില്ല. സ്ത്രീ-പുരുഷ വ്യത്യസമില്ലാതെ എല്ലാവർക്കും തൊഴിലിടത്തേക്ക് വരണം വരാൻ പറ്റണം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി. 30 ശതമാനം സ്ത്രീകൾ വേണമെന്ന് ചിന്തിച്ച് സിനിമ തുടങ്ങനാകില്ല. കഥയിൽ ആരു വരുന്നു എന്നതിന് അനുസരിച്ച്, നായികയെ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തും. റിയൽ സ്റ്റോറിയായതിനാൽ 11 ആണുങ്ങളെ വെച്ച് സിനിമയെടുത്തു. മദ്യപിച്ച് കുഴിയിൽ ചാടുന്നത് ആണുങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News