മമ്മൂട്ടി നന്നായി അഭിനയിച്ചിരുന്നു, പക്ഷെ ഡെഡ് ബോഡി കരഞ്ഞുപോയല്ലേ; ചിത്രത്തിലെ ആ ഞെട്ടിച്ച രംഗം ഇതായിരുന്നു : നടി സുഹാസിനി

Update: 2024-10-15 08:38 GMT

90 കളിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്നു മമ്മൂട്ടി -സുഹാസിനി എന്നത്. പദ്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ രൂപമാണ് നടി സുഹാസിനിയുടേത് . മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. അതിനു ശേഷം ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങൾ ,എന്റെ ഉപാസന, കഥ ഇതുവരെ , പ്രണാമം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ ചിത്രങ്ങളുടെ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും മലയാള സിനിമകളിൽ ഹിറ്റുകൾ സമ്മാനിച്ച ജോഡിയായി മാറി. ഇടവേളകൾക്ക് ശേഷം സുഹാസിനി തന്റെ ഏറ്റവും പുതിയ മലയാളം വെബ്‌സീരീസായ ജയ് മഹേന്ദ്രന്റെ പ്രൊമോഷൻ വേളയിൽ മമ്മൂട്ടിയെ കുറിച്ച് പറയുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരിക്കുന്നത്.

ഫാസിൽ ആണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലേയ്ക്ക് എന്നെ വിളിക്കുന്നത്. തമിഴിൽ ബൊമ്മകുട്ടിയമ്മ ചെയ്ത സമയമായിരുന്നു. ഫാസിൽ രണ്ടു കഥകൾ പറഞ്ഞിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ തടികളൂം, മണിവത്തൂരിലെ ആയിരം ശിവരാത്രികളും. കഥകേട്ട ഉടൻ താൻ മണിവത്തൂരിലെ ആയിരം ശിവരാത്രികൾക്ക് ചെയ്യാൻ തയാറായി. എന്നാൽ തനിക്ക് റൊമാൻസ് അത്ര ഇഷ്ടമല്ലായിരുന്നു. എനിക്കിലും ആ ചിത്രത്തിലെ കഥാപാത്രങ്ങളെ വലിയ ഇഷ്ടമായി. ചിത്രത്തിൽ കന്യകുമാരിയിലെ ഒരു രംഗമുണ്ട്. നീന വിനയചന്ദ്രനോട് താൻ ഗർഭിണിയാണെന്നു പറയുന്ന സീൻ. അപ്പോൾ വിനയചന്ദ്രൻ എന്ത് സമ്മാനമാണ് നിനക്കു വേണം എന്ന് ചോദിക്കുമ്പോൾ , തനിക്ക് സൂര്യാസ്തമനം വേണമെന്ന് നീന പറയുന്നു. പിന്നാലെ വിനയചന്ദ്രൻ ഓടി സൂര്യനോട്, പോകല്ലേ നിന്നെ എനിക്ക് വേണമെന്ന് പറയുന്ന സീൻ ഒകെ തനിക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി. എന്നാൽ സിനിമയിൽ തന്നെ ഞെട്ടിച്ച രംഗം മറ്റൊന്നായിരുന്നു. '' സിനിമയിൽ ഞാൻ മരിച്ചു കിടക്കുമ്പോൾ , മമ്മൂട്ടി എന്നെ കെട്ടിപിടിച്ചു കരയുന്ന രംഗമുണ്ടായിരുന്നു. എന്നാൽ ഏത് ഷൂട്ട് ചെയ്യുമ്പോൾ പെട്ടന്ന് സംവിധായകൻ കട്ട് പറഞ്ഞു. കാരണം ഞാൻ കരയുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തിന്റെ വൈബ്രേഷൻ കണ്ണടച്ച് കിടന്നാലും എനിക്ക് അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ കരഞ്ഞു പോയത്. മമ്മൂട്ടി അത് കട്ട് പറഞ്ഞതിൽ വിഷമിച്ചിരുന്ന. കാരണം അദ്ദേഹം നന്നായി അഭിനയിച്ചിരുന്നു. പക്ഷെ ഡെഡ് ബോഡി കരഞ്ഞുപോയില്ലേ''.

അതുകൊണ്ട് തന്നെ താൻ മറ്റു അഭിനേതാക്കളോടെല്ലാം മമ്മൂട്ടിയുടെ ഈ അഭിനയത്തിനെ കുറിച്ച് പറയും എന്നും സുഹാസിനി പറയുന്നു.

Tags:    

Similar News