അന്ന് മമ്മൂട്ടിയും ശ്രീനിവാസനും തന്നെ അതിനുവേണ്ടി പ്രോത്സാഹിപ്പിച്ചിരുന്നു : ദിവ്യ ഉണ്ണി
അഭിനയത്തിനോടൊപ്പം പഠനവും കൊണ്ടുപോകാൻ തന്നെ പ്രോത്സാഹിച്ച രണ്ടു വ്യക്തികളെ പറ്റി തുടന്ന് പറഞ്ഞു ദിവ്യ ഉണ്ണി
ദിവ്യ ഉണ്ണി എന്ന നടിയെ പ്രേക്ഷകർ മറക്കാൻ വഴി ഇല്ല. ഫ്രണ്ട്‌സ്, പ്രണയവർണ്ണങ്ങൾ, വർണ്ണപ്പകിട്ട്, ഒരു മറവത്തൂർ കനവ്, ആകാശ ഗംഗ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തിനോടൊപ്പം തന്നെ പഠനവും കൊണ്ടുപോകാൻ തന്നെ പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടിയും ശ്രീനിവാസനും ആണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. 1987ൽ പുറത്തിറങ്ങിയ ജെസ്സി സംവിധാനം ചെയ്ത 'നീ എത്ര ധന്യ' എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് ദിവ്യ ഉണ്ണി അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. എന്നാൽ അഭിനയരംഗത്തു സജീവമായതോടെ , പഠനത്തിലും ശ്രെദ്ധ ഒരേപോലെ നൽകണമെന്ന് മമ്മൂട്ടിയും ശ്രീനിവാസനും ദിവ്യ ഉണ്ണിയോട് പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി ഈ കാര്യം പങ്കുവെച്ചത്.
' അഭിനയത്തിനോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ എന്നെ പ്രോത്സാഹിപ്പിച്ചത് മമ്മൂക്കയും ശ്രീനിയേട്ടനും ആയിരുന്നു. ഞാൻ അന്ന് ഡിസ്റ്റന്റ്സ് ആയി അല്ലായിരുന്നു പഠിച്ചത്. കോളേജിൽ പോയി തന്നെയായിരുന്നു പഠനം. അതുകൊണ്ട് തന്നെ അന്ന് മമ്മൂക്ക പറഞ്ഞത്, ''പഠിക്കുന്നത് തുടർന്നാൽ നല്ലതാണ് ,അത് അതിന്റെ സമയത്തു തന്നെയായാൽ നല്ലതാകും '' എന്നായിരുന്നു.'
ശ്രീനിയേട്ടനും ഇതു തന്നെയാണ് പറഞ്ഞത്. '' ലൊക്കേഷനിൽ ഡയലോഗ് പഠിക്കുന്നത് പോലെ ടെസ്റ്റ് ബുക്ക് എടുത്ത് വായിച്ചു പഠിച്ചാൽ മതി. ആയപ്പോൾ ഡയലോഗ് പടിക്കുന്നതുപോലെ അതും നടക്കും. എന്നിട്ട് പരീക്ഷ എഴുതി വന്നോളൂ''. എന്നായിരുന്നു ശ്രീനിയേട്ടൻ പറഞ്ഞത്' ദിവ്യ ഉണ്ണി പറയുന്നു. കൂടാതെ തന്റെ മാതാപിതാക്കളോടും ഈ കാര്യത്തിൽ മമ്മൂക്ക സംസാരിക്കുമായിരുന്നു. അങ്ങനെയാണ് താൻ ഡിഗ്രി വരെ പഠിച്ചതെന്നും, കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ കഴിഞ്ഞതെന്നും ദിവ്യ ഉണ്ണി ഓർക്കുന്നു.
ശ്രീനിയേട്ടനും ഇതു തന്നെയാണ് പറഞ്ഞത്. '' ലൊക്കേഷനിൽ ഡയലോഗ് പഠിക്കുന്നത് പോലെ ടെസ്റ്റ് ബുക്ക് എടുത്ത് വായിച്ചു പഠിച്ചാൽ മതി. അപ്പോൾ ഡയലോഗ് പഠിക്കുന്നതുപോലെ അതും നടക്കും. എന്നിട്ട് പരീക്ഷ എഴുതി വന്നോളൂ''. എന്നായിരുന്നു ശ്രീനിയേട്ടൻ പറഞ്ഞത്' ദിവ്യ ഉണ്ണി പറയുന്നു. കൂടാതെ തന്റെ മാതാപിതാക്കളോടും ഈ കാര്യത്തിൽ മമ്മൂക്ക സംസാരിക്കുമായിരുന്നു. അങ്ങനെയാണ് താൻ ഡിഗ്രി വരെ പഠിച്ചതെന്നും, കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ കഴിഞ്ഞതെന്നും ദിവ്യ ഉണ്ണി ഓർക്കുന്നു.