മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായൺ ചിത്രം : ചാരപ്രവർത്തനങ്ങളും, സൈനിക പശ്ചാത്തലത്തലവും അടങ്ങുന്ന ചിത്രമോ??

Update: 2024-11-27 06:17 GMT

18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ആണ് എപ്പോൾ മലയാള സിനിമ ലോകത്തെ പ്രധാന ചർച്ചാവിഷയം. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ പ്രഖ്യാപനം മുതൽ അത്രെയേറെ ഹൈപ്പ് ആണ് ചിഗോത്രം നിലനിർത്തുന്നത്. ചിത്രത്തിനെ പറ്റിയുള്ള മറ്റുവിവരങ്ങൾ ഒന്നുംതന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിലെങ്കിലും , ടീം പങ്കിടുന്ന ഓരോ അപ്‌ഡേറ്റിനും ശേഷം പ്രതീക്ഷകൾ കുതിച്ചുയരുകയാണ്.

എന്നാൽ ഇപ്പോൾ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ഒരു സൈനിക പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ഇത് എന്നതാണ്. ഷൂട്ടിംഗ് ലൊക്കേഷനിലെ മമ്മൂട്ടിയുടെ ചിത്രത്തിലെ പുതിയ ലൂക്കും ഇതിനു സമാനമാണ്. വെള്ള ഷർട്ടും, പാന്റ്സും ധരിച്ചു ഇൻ ചെയ്തും, ക്ലീൻ ഷേവ് ചെയ്തു കട്ടി മീശ വരുത്തിയ ലൂക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒരു സൈനിക ഉദ്യോഗസ്ഥനെ സൂചിപ്പിക്കുന്ന തരത്തിലുള്ള മെയ്ക് ഓവർ ആണ് ചിത്രത്തിന് വേണ്ടി മമ്മൂട്ടി നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫ്ലാഷ് ബാക് രംഗങ്ങളിൽ മാത്രമായിരിക്കും ഇത്തരത്തിൽ സൈനിക ഭാഗങ്ങൾ ഉൾപെടുത്തുക എന്നാണ് റിപ്പോർട്ടുകൾ.


ചിത്രത്തിന്റെ പൂജ നടന്ന ശ്രീലങ്കയിലെ ഷൂട്ടിംഗ് ലൊക്കേഷൻ ഒരു സൈനിക ക്യാമ്പിൽ ആയിരുന്നു എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ, വളരെ കാലത്തിനു ശേഷമായിരിക്കും മലയാളത്തിൽ ഇത്തരത്തിലുള്ള ഒരു സൈനിക പശ്ചാത്തലത്തിൽ ചിത്രം ഒരുങ്ങുന്നത്.അതും മലയാളത്തിന്റെ പ്രിയ താരങ്ങൾ മുഖ്യ വേഷത്തിൽ എത്തുമ്പോൾ ആകാംഷയും പ്രതീക്ഷയും ഇരട്ടിയാക്കുന്നു. ചാരപ്രവർത്തനങ്ങൾ നടത്തുന്ന ഏജന്റുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഏത് എന്ന അഭ്യൂഹങ്ങളും നിലനിക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നവംബർ 19ന് ശ്രീലങ്കയിൽ ആരംഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ്ങിനു ശ്രീലങ്കയിൽ എത്തിയിരുന്നു.കൂടാതെ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര, മഞ്ജു വാര്യരും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 'AJFC_MMMN' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. 80 കോടി ബഡ്ജത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 

Tags:    

Similar News