കേരളത്തിൽ പെണ്ണ് കിട്ടാത്ത ഒരാൺകുട്ടിയാണ് ഞാൻ: മണിക്കുട്ടൻ

By :  Aiswarya S
Update: 2024-08-03 11:21 GMT

വിവാഹം ചെയ്യാത്തതിനെ കുറിച്ച് നടൻ മണിക്കുട്ടൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കേരളത്തിലെ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിലുണ്ടായിരുന്നു, അതിലൊരു ആൺകുട്ടി താനെന്ന് മണിക്കുട്ടൻ പറഞ്ഞു.

സങ്കൽപ്പത്തിലുള്ള പെൺകുട്ടി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് അതൊരു പെൺകുട്ടി ആയാൽ മതി എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. നല്ല കാർക്കൂന്തൽ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും ബോബ് ഹെയറാണെങ്കിലും ഓക്കെയാണ് എന്നാണ് നടൻ പറഞ്ഞത്.

പെൺകുട്ടികൾക്ക് കേരളത്തിൽ ക്ഷാമമുള്ളതായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് പെൺകുട്ടികളെ കിട്ടാനില്ലെന്ന് മണിക്കുട്ടൻ പറഞ്ഞത്. കേരളത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെൻസസിൽ പറയുന്നുണ്ടായിരുന്നു.

അതിൽ ഒരു ആൺകുട്ടി ഞാനാണ് എന്ന് മണിക്കുട്ടൻ പറഞ്ഞു. എവിടെയോ എന്തോ മിസ്റ്റേക്ക് ഉണ്ടെന്നു പറഞ്ഞ അവതാരികയ്ക്ക് മറുപടിയായി ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാം എന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്.

താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 

Tags:    

Similar News