വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ: ഇളയരാജയുടെ ഈണത്തിൽ വിടുതലൈ 2 ലെ ഗാനം റിലീസായി
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സംഗീതം നൽകിയ ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത് .ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടിൽ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ,