തിയേറ്റർ പൊളിച്ചടുക്കി മുത്തുവേൽ പാണ്ഡ്യൻ്റെ തിരിച്ചുവരവ്

Update: 2025-01-15 12:56 GMT

തിയേറ്ററിൽ പൊളിച്ചടുക്കി രജനികാന്ത് നായകനാകുന്ന ജെയ്ലർ 2വിന്റെ ഔദ്യോഗിക പ്രോമോ വീഡിയോ എത്തി. ഇന്നലെ എത്തിയ സിനിമയുടെ അനൗൺസ്‌മെൻ്റ് ടീസർ ഇന്ത്യയിലെ വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. ഏറെ നാളുകളായി ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണം ആരാധകർ കാത്തിരിക്കുകയായിരുന്നു. പൊങ്കൽ നാളിൽ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ആരാധകർ ആവേശത്തിലാണ്.

തിയേറ്ററുകളിൽ നിരവധി ആരാധകരാണ് പ്രോമോ വീഡിയോ കാണാൻ തിങ്ങിനിറഞ്ഞത്. ഇതിനു ശേഷം മുത്തുവേൽ പാണ്ഡ്യൻ്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന ആരാധകരുടെ തീയറ്ററുകൾ ആവേശമായി മാറി.

ചിത്രത്തിൻ്റെ സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരോടൊപ്പം സൂപ്പർസ്റ്റാർ രജനികാന്തും കൂടെ ഉള്ള തകർപ്പൻ വീഡിയോ ആണ് എത്തിയത്. 4 മിനിറ്റ് ദൈർഘ്യമുള്ള പ്രമോയിൽ ആക്ഷൻ പായ്ക്ക് ചെയ്ത നിമിഷങ്ങൾ നിറഞ്ഞതായിരുന്നു.

2023ൽ ആണ് രജനികാന്ത് നായകനായ ജയിലർ എത്തിയത്. വിനായകൻ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വസന്ത് രവി, മിർണ മേനോൻ, യോഗി ബാബു തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷത്തിൽ എത്തിയിരുന്നു.

അതേസമയം എപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൂലിയുടെ പണിപ്പുരയിലാണ് ഇപ്പോൾ രജനികാന്ത്. നടന്മാരായ നാഗാർജുന അക്കിനേനിയും ഉപേന്ദ്ര റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്.

Tags:    

Similar News