നാഗചൈതന്യ-ശോഭിത വിവാഹം ഒരുക്കങ്ങൾ തുടങ്ങി

By :  Aiswarya S
Update: 2024-10-21 10:41 GMT

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന ഒരു പുണ്യ ചടങ്ങാണ് ഇത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ആചാരം തെലുങ്ക് ജനതയുടെ വിവാഹാഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.

മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത. ‘‘അങ്ങനെ അത് ആരംഭിക്കുന്നു’’, എന്നാണ് ചിത്രങ്ങൾ ശോഭിത നൽകിയ അടിക്കുറിപ്പ്. ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ തിയതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. 

Tags:    

Similar News