NBK109 ; ബാലയ്യ ചിത്രത്തിന്റെ ടൈറ്റിൽ, ടീസറോടെ നവംബർ 15ന്

Update: 2024-11-13 11:54 GMT

തെലുങ്ക് തരാം നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ നവംബർ 15 ന് സ്പെഷ്യൽ ടീസറോടെ എത്തും. NBK109 എന്ന താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബി കൊല്ലി ആണ്. ചിത്രം ബാലയ്യയുടെ സിനിമ ജീവിതത്തിലെ 109മത്തെ ചിത്രമാണ്. ചിത്രം സ്റ്റൈലിഷ് എൻ്റർടെയ്‌നറാണെന്നാണ് റിപ്പോർട്ടുകൾ . ചിത്രം 2025 സംക്രാന്തി റിലീസായി ആയിരിക്കും എത്തുക എന്ന അഭ്യൂഹങ്ങൾ ഉണ്ട് .എന്നാൽ നിർമ്മാതാക്കൾ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

സൂര്യദേവര നാഗവംശിയും സായി സൗജന്യയും ചേർന്നു സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിലാണ് ഛിത്രം നിർമ്മിക്കുന്നത്. ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണെന്നും ദീപാവലിക്ക് പുറത്തുവിടേണ്ടിയിരുന്ന ടീസർ കൂടുതൽ വിപുലമായ വിഎഫ്എക്‌സ് വർക്കുകൾക്കായി നീക്കിയിരിക്കുകയാണെന്നും പറയപ്പെടുന്നു. ചിത്രത്തിൽ ബോബി ഡിയോൾ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ബോബി ഡയലിന്റെ ആദ്യ തെലുങ് ചിത്രം കൂടെയാണ് NB109 . എസ് എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന് ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനാണ്. ആക്ഷൻ ത്രില്ലറിൽ ശ്രദ്ധ ശ്രീനാഥ്, ഉർവ്ഷി റൗട്ടേല, ചാന്ദ്‌നി ചൗധരി എന്നിവരും അഭിനയിക്കുന്നു. രീതിപോർട്ടുകൾ ശെരിയാണെകിൽ ശങ്കറിന്റെ സംവിധാനത്തിൽ എത്തുന്ന രാം ചരൺ ചിത്രം ഗെയിം ചേഞ്ചറും വെങ്കിടേഷ് നായകനായ വാസ്തുന്നവും നബിക് 109 നോടൊപ്പം ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടും.

Tags:    

Similar News