നെടുമുടി വേണു മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിലൊരാൾ: കമൽ ഹാസൻ

By :  Aiswarya S
Update: 2024-07-11 06:16 GMT

ചലച്ചിത്ര പ്രേമികൾ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

അന്തരിച്ച നടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാണ്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിക്കുകയുമായിരുന്നു.

ഇപ്പോൾ ഇന്ത്യൻ 2 ന്റെ പ്രമോഷൻ ചടങ്ങിൽ നടൻ നെടുമുടി വേണുവിനെ കുറിച്ചുള്ള കമലിന്റെ പരാമർശമാണ് ശ്രദ്ധ നേടിയത്. നെടുമുടി വേണുവിനെ മിസ് ചെയ്യുന്നുവെന്നാണ് ഉലകനായകൻ പറഞ്ഞത്.

‘നെടുമുടി വേണു സുഖമില്ലാതെ കിടന്ന സമയത്താണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയുടെ വിജയമാഘോഷിക്കുമ്പോൾ കാണാമെന്നാണ് അന്ന് നെടുമുടി വേണു പറഞ്ഞത്. ഇപ്പോൾ ഞാൻ അദ്ദേഹത്തെ കാണുന്നുണ്ട്. എന്റെ മനസിൽ ഇവിടെ അദ്ദേഹം ഉള്ളതുപോലെ തോന്നുന്നു. മലയാളത്തിലെ എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് നെടുമുടി വേണു’- കമൽ ഹാസൻ പറഞ്ഞു.

ഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും ഓർമകൾ പുറകോട്ട് പോകുന്നു. സിനിമയിൽ ഇത്രയും ദൂരം യാത്ര ചെയ്യുമെന്ന് പ്രതീക്ഷിച്ചതല്ല. ഇന്ത്യൻ 2 പോലും പ്രതീക്ഷിച്ചതല്ല. എന്റെ പടമാണ് ശങ്കർ സാറിന്റെ പടമാണ് എന്നൊക്കെ പോസ്റ്ററിൽ അടിക്കാം. പക്ഷേ ഒരുപാടുപേരുടെ പ്രയത്നം 28 വർഷത്തിനുശേഷം പുറത്തിറങ്ങുന്ന രണ്ടാം ഭാഗത്തിന് പിന്നിലുണ്ട്.’- കമൽ പറയുന്നു.

രണ്ടാം ഭാഗത്തോടൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം കഴിഞ്ഞെന്നും അടുത്ത വര്‍ഷം ഇന്ത്യന്‍ 3 തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Tags:    

Similar News