നേര് കൊണ്ട് വന്ന ഭാഗ്യം ! രേഖ അനശ്വരയിലേയ്ക്ക് എത്തുന്നത് ഇങ്ങനെ

Update: 2025-02-14 10:05 GMT

ആസിഫ് അലി നായകനായ രേഖാചിത്രം 2025 ലെ മലയാള സിനിമയുടെ ആദ്യ ഹിറ്റാണ്.

ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന വ്യത്യസ്ത ജർണർ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ നിരൂപകരെയും പ്രേക്ഷകരെയും ഒരേപോലെ കീഴടക്കി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനശ്വര അവതരിപ്പിച്ച രേഖ എന്ന കഥാപാത്രവും വലിയ കയ്യടിയാണ് നേടിയത്. എന്നാൽ അനിയപ്രവർത്തകർ സിനിമയിൽ രേഖയെ അവതരിപ്പിക്കാൻ ആദ്യം തിരഞ്ഞെടുത്തത് അനശ്വര രാജനല്ലെന്ന് നിങ്ങൾക്കറിയാമോ?

സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

രേഖയുടെ വേഷത്തിൽ ഒരു പുതുമുഖത്തെ അവതരിപ്പിക്കാനാണ് ടീം ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ മോഹൻലാൽ നായകനായ ' നേര് ' എന്ന ചിത്രം തൻ്റെ ചിന്താഗതിയെ മാറ്റിമറിച്ചെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ പറയുന്നു.

''നേര് കണ്ടതിന് ശേഷം അനശ്വരയാണ് ശരിയായ വ്യക്തിയെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അങ്ങനെയാണ് രേഖ അനശ്വരയിലേയ്ക്ക് എത്തുന്നത്. ''

ജോഫിൻ ടി ചാക്കോ പറയുന്നു.

ആസിഫ് അലി നായകനായ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധിക കൂടിയായ രേഖ എന്ന പെൺകുട്ടി ആയി ആണ് അനശ്വര രാജൻ എത്തിയത്.

ജഗദീഷ്, സായികുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരോടൊപ്പം മനോജ് കെ ജയൻ, സറിൻ ഷിഹാബ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Tags:    

Similar News